സദ്ദാം ബീച്ചില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ; പ്രതി പിടിയില്‍

പരപ്പനങ്ങാടി: സദ്ദാംബീച്ചില്‍ ആരുമില്ലാത്ത സമയത്ത് രാത്രിയില്‍ വീട്ടില്‍ കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍..സദ്ദാംബീച്ച് സ്വദേശിയായ അബ്ദുള്‍ മനാഫി(28)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്..

 

ഭര്‍ത്താവില്ലാത്ത സമയത്താണ് ഇരുപത്തിമൂന്നുകാരിയായ വീട്ടമ്മയെ ഓലവീടിന്റെ മറ പൊളിച്ച് അകത്തുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.. സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ 14 ദിവസത്തേക്ക് പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top