Section

malabari-logo-mobile

ചെട്ടിപ്പടിയില്‍ ഐസ്പ്ലാന്റില്‍ അമോണിയം ചോര്‍ന്നു; ജനം പരിഭ്രാന്തിയിലായി

HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്ത്

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്ത് ഐസ് കമ്പനിയില്‍ വന്‍ വാതക ചോര്‍ച്ച. ഇന്ന് വൈകീട്ട് 6.50 മണിയോടെയാണ് അപകടമുണ്ടായത്. സമീപവാസികള്‍ക്ക് ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കാര്യമന്വേഷിച്ചത്. ഇതെ തുടര്‍ന്നാണ് ഐസ്‌കമ്പനിയിലുണ്ടായ അമോണിയ വാതക ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയത്ത് ഇതിലൂടെ വാഹനത്തില്‍ കടന്നു പോയവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടിരുന്നു.

പവര്‍കട്ട് സമയമായതിനാല്‍ വാതകച്ചോര്‍ച്ചയുണ്ടായത് അറിഞ്ഞിരുന്നില്ല. ഉടെനെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസും
തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരം ചേര്‍ന്നാണ്് വാതകച്ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയത്.

sameeksha-malabarinews

കാലപ്പഴക്കം ചെന്ന് തുരുമ്പെടുത്ത പൈപ്പായതിനാലാണ് വാതക ചോര്‍ച്ചയുണ്ടായത്.എന്നാണ് ആദ്യ നിഗമനം ഇപ്പോള്‍ പ്ലാന്റില്‍ അമോണിയതിരിച്ച് ടാങ്കിലേക്ക് റീഫില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!