Section

malabari-logo-mobile

നാട് വിടും: കമല്‍ഹാസന്‍

HIGHLIGHTS : ചെന്നൈ തന്നെ പോലൊരു കലാകാരന് സ്വതന്ത്രമായി സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും ഇന്ത്യയില്‍ കഴിയുന്നില്ലെങ്കില്‍

ചെന്നൈ തന്നെ പോലൊരു കലാകാരന് സ്വതന്ത്രമായി സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും ഇന്ത്യയില്‍ കഴിയുന്നില്ലെങ്കില്‍ നാട് വിടുമെന്ന് ഇന്ത്യയുടെ മഹാനടന്‍ കമല്‍ഹാസന്‍.. എന്നിലെ കലാകാരനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മറ്റൊരു രാജ്യത്തേക്ക് എംഎഫ് ഹുസൈനെപ്പോലെ താനും കുടുിയേറുമെന്ന് കമല്‍ അഭിപ്രായപ്പെട്ടു.

ഇന്ന് മാധ്യമങ്ങളെ കണ്ട കമലഹാസന്‍ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. തന്റെ സ്വപ്ന പദ്ധതിയില്‍ ഒന്നായ വിശ്വരൂപം പ്രദര്‍ശിപ്പിക്കാനായില്ലങ്കില്‍ തനിക്ക് കയറിക്കിട്ക്കാന്‍ പോലും ഒരിടമില്ലാതാകുമെന്നും ഇതു വരെയുള്ള സമ്പാദ്യം ചിലവഴിച്ചും കിടപ്പാടം വരെ പണയപ്പെടുത്തിയുമാണ് 100 കോടി ചിലവില്‍ താന്‍ വിശ്വരൂപം നിര്‍മിച്ചതെന്ന് കമല്‍ പറഞ്ഞു.

sameeksha-malabarinews

ഇതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ എഡിറ്റ് ചെയ്യാമെന്ന കമരഹാസന്‍ സമ്മതിച്ചു.

ഇന്നലെ വിശ്വരൂപത്തിനുള്ള വിലക്ക് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നീക്കിയിരുന്നെങ്ങിലും ഇന്ന് സര്‍ക്കാര്‍ നര്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബഞ്ച് ഇത് സ്‌റ്റേ ചെയ്തിരുന്നു..
മുസ്ലീങ്ങളെ ത്രീവവാദികളായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് സിനിമ ഇറങ്ങുന്നതുനു മുമ്പു തന്നെ ചില മതമൗലിക സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കുമായി രംഗത്തെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!