Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കലോത്സവം : പന്തലിനുള്ള ഒരുക്കങ്ങള്‍ ഡിസംബര്‍ 15ന് തുടങ്ങും

HIGHLIGHTS : മലപ്പുറം: സംസ്ഥാന സ്‌കൂള്‍

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ ഡിസംബര്‍ 15 മുതല്‍ പന്തലുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. രാവിലെ 11ന് മുഖ്യ വേദിയായ എം.എസ്.പി മൈതാനത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പന്തല്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യും.

മുഖ്യവേദിയായ എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ 250 അടി നീളവും 150 അടി വീതിയുമുള്ള ആറു നില പന്തലാണ് നിര്‍മിക്കുക. പരമ്പരാഗത കേരളീയ ശൈലിയില്‍ ഓലമേഞ്ഞ് തുണിവിരിച്ച് അലങ്കാര ചമയത്തോടെ നിര്‍മിക്കുന്ന പന്തലില്‍ കേരളത്തിലെ സാഹിത്യ – കലാ- സാംസ്‌കാരിക നായകന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കും. വി.വി.ഐ.പി, വി.ഐ.പി, മാധ്യമ പ്രവര്‍ത്തകര്‍, സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. വിധികര്‍ത്താക്കള്‍ക്കുള്ള സ്ഥലം പ്രത്യേകം ബാരിക്കേഡ് കെട്ടി വേര്‍തിരിക്കും.
പന്തലിനോട് ചേര്‍ന്ന് 40 x 30 അളവില്‍ സ്റ്റേജ് നിര്‍മിക്കും. കനമുള്ള പ്ലൈവുഡ് വിരിയ്ക്കും. പക്കമേളക്കാര്‍ക്ക് വിധികര്‍ത്താക്കളെ കാണാവുന്ന വിധമാണ് സ്റ്റേജ് ഒരുക്കുക. സ്റ്റേജിന് പിന്നില്‍ വിശ്രമമുറിയും ടോയ്‌ലെറ്റ് സൗകര്യവുമൊരുക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴ് വീതം ഗ്രീന്‍ റൂമുകളും സ്റ്റേജിന് സമീപമൊരുക്കും. പ്രധാന സ്റ്റേജിന് ഇരു വശങ്ങളിലുമായി ഫയര്‍ എന്‍ജിന്‍ നിര്‍ത്തിയിടുന്നതിനായി പന്തല്‍ നിര്‍മിക്കും. പന്തലിന് സമീപത്തായി മാധ്യമങ്ങള്‍ക്കായി 30 റൂമുകളും ലൈറ്റ് ആന്‍ഡ് സൗണ്ട്, ട്രാന്‍സ്‌പോര്‍ട്ട്, നിയമപാലന, പബ്‌ളിസിറ്റി, മീഡിയ കമ്മിറ്റികള്‍ക്കും റിസപ്ഷന്‍ റൂമിനുമായി പ്രത്യേക ഇടങ്ങളും തയ്യാറാക്കും. രണ്ടാം സ്റ്റേജായ കോട്ടപ്പടി മൈതാനത്തും സമാന സൗകര്യങ്ങളൊരുക്കും. ഗവ. ബോയ്‌സ്, സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 200 x 50 അളവിലും എ.യു.പി സ്‌കൂളില്‍ 100 x 60 അളവിലും പന്തലുകള്‍ നിര്‍മിക്കും.
കര്‍ട്ടന്‍, കാര്‍പ്പറ്റ്, പ്രധാന വേദിയിലെ ആര്‍ച്ചുകള്‍, ബാനറുകള്‍ എക്‌സിബിഷന്‍ ഹാളിലെ സജ്ജീകരണം കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ പവ്‌ലിയന്‍ എന്നിവ കൂടാതെ എം.എസ്.പി കമ്മ്യൂണിറ്റി ഹാളിലും മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസിലും സെന്‍ട്രല്‍ സ്‌കൂള്‍ ഹാളിലും വെള്ളത്തുണി വിരിച്ച് അലങ്കരിക്കും.
ഭക്ഷണപന്തല്‍ : 2500 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 32000 ചതുരശ്ര അടിയുടെ പന്തലാണ് നിര്‍മിക്കുക. തട്ടോടു കൂടിയുള്ള സ്റ്റോര്‍ റൂം, ഇലകള്‍ വൃത്തിയാക്കാന്‍ പ്രത്യേക മുറി എന്നിവയും സജ്ജീകരിക്കും. പാചകപ്പുര, വാട്ടര്‍ ടാങ്ക്, എന്നിവിടങ്ങളിലേക്ക് വാഹനം എത്താവുന്ന തരത്തില്‍ സ്റ്റേഡിയത്തിന്റെ മധ്യത്തിലാണ് പന്തല്‍ നിര്‍മിക്കുക. പ്രധാന സ്റ്റേജ്, പന്തലിന്റെ പ്രവൃത്തി ജനുവരി 10നും മറ്റുള്ളവയുടേത് ജനുവരി മൂന്നിനും അവസാനിക്കും

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!