Section

malabari-logo-mobile

അതിജീവനത്തിന്റെ അനിവാര്യതയാണ് വായന:കെഇഎന്‍

HIGHLIGHTS : പരപ്പനങ്ങാടി: മനുഷ്യര്‍ അവരുടെ ജീവിത ദുരിതങ്ങളെ അതിജീവിക്കാന്‍

പരപ്പനങ്ങാടി: മനുഷ്യര്‍ അവരുടെ ജീവിത ദുരിതങ്ങളെ അതിജീവിക്കാന്‍ അറിവുല്‍പ്പാദിക്കുന്നത് അനിവാര്യതയാണ്. ഈ അനിവാര്യതയുടെ പൂര്‍ത്തീകരണമാണ് ഗ്രന്ഥശാലയിലൂടെ നടത്തുന്നതെന്ന് ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെഇഎന്‍ അഭിപ്രായപ്പെട്ടു.

പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജിന്റെ ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

sameeksha-malabarinews

തുടര്‍ന്ന് ക്യാമ്പസില്‍ നടന്ന കവിയരങ്ങില്‍ കേരളത്തിലെ യുവ കവികളായ കുഴൂര്‍ വില്‍സണ്‍, ശ്രീജിത്ത് അരിയല്ലൂര്‍, വിമീഷ് മണിയൂര്‍, ജനില്‍ മിത്ര, അനില്‍ വള്ളിക്കുന്ന് എന്നിവര്‍ കവിതകള്‍ ചൊല്ലി.

കോളേജ് പ്രിന്‍സിപ്പല്‍ ദേവദാസ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജംഷീദ് അലി സ്വാഗതവും സ്റ്റുഡന്റ് എഡിറ്റര്‍ അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!