മുംബൈ: ബാല്‍ താക്കറയുടെ മരണത്തോടനുബന്ധിച്ച് രണ്ടാം ദിവസം മുംബൈയില്‍ നടന്ന ഹര്‍ത്താലിനെ കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും ലൈക്ക് ചെയ്തതിനും അറസ്റ്റിലാകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് അഹമ്മദാബാദിലെ ഇന്ത്യന്‍ അന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ക്ഷണം.
ഷെബീനയേയും രേണുവിനെയും വരുന്ന ഡിസംബര്‍ 21,22 തിയ്യതികളില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 18 നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഷെബീനയെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും രേണുവിനെ ലൈക്ക് ചെയ്തതിനുമാണ് അറസ്റ്റ്ചെയ്തത്. ഇതിനെതിരെ ഇന്ത്യയില്‍ മൊത്തം പ്രതിഷേധമുയര്‍ന്നിരുന്നു. കേസെടുത്ത ഡിവൈഎസ്പിഎ സസ്പെന്റ് ചെയ്യുകയും മജിസ്ട്രേറ്റിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.



