കുണ്ടോട്ടിയില്‍ സഹോദരന്‍ സഹോദരിയെ വെട്ടിക്കൊന്നു.

കുണ്ടോട്ടി: കുണ്ടോട്ടിയില്‍ സഹോദന്‍ സഹോദരിയെ വെട്ടിക്കൊന്നു. പുളിക്കല്‍ ഒളവട്ടൂര്‍ നായക്കര നാവുങ്ങപ്പറമ്പ് മുഹമ്മദ് ദാരിമിയുടെ ഭാര്യ ആസ്യ(38)നെയാണ് സഹോദരന്‍ അഷറഫ് വെട്ടിക്കൊന്നത്.

ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആസ്യയുടെ വീടിനടത്ത് ഒറ്റയ്‌ക്കൊരുവീട്ടിലാണ് അഷറഫ് താമസിച്ചിരുന്നത്. ഇയാള്‍ക്ക് ഭക്ഷണവുമായി പോയ ആസ്യയെ ഇയാള്‍ അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. ആസ്യ തിരിച്ചുവരാതിരുന്നതിനെ

അഷറഫ

തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് ദാരിമി അന്വേഷിച്ചപ്പോഴാണ് വെട്ടേറ്റ നിലയില്‍ ആസ്യയെ കണ്ടത്.   ആസ്യയെ  ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.  ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു.

അഷറഫിനു വേണ്ടി കുണ്ടോട്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top