Section

malabari-logo-mobile

ഇന്ത്യക്കാരന്‍ തിരഞ്ഞതേറെയും സണ്ണി ലിയോണിനായി

HIGHLIGHTS : ദില്ലി: ഗൂഗിള്‍ തങ്ങളുടെ സൈറ്റില്‍ 2012ല്‍ ഏറ്റവും അധികം ആളുകള്‍ നടത്തി അന്വേഷണത്തിന്റെ

ദില്ലി: ഗൂഗിള്‍ തങ്ങളുടെ സൈറ്റില്‍ 2012ല്‍ ഏറ്റവും അധികം ആളുകള്‍ നടത്തി അന്വേഷണത്തിന്റെ എണ്ണമെടുത്തപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രെന്‍ഡാണ് ഇന്ത്യയില്‍ പ്രകടമായത്. ഇന്ത്യ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞത് മത്സര പരീക്ഷകള്‍ക്കിവേണ്ടിയും, ഇന്തോ കനേഡിയന്‍ പോര്‍ണ്‍ താരമായ സണ്ണി ലിയോണിനെ കുറിച്ച് അറിയാനുമായിരുന്നു.

ലോകം പുത്തന്‍ ഐപാഡുകളെ കുറിച്ചറിയാനും റിക്കാര്‍ഡുകള്‍ തകര്‍ത്ത ആകാശചാട്ടക്കാരനെ കിറിച്ച് അറിയാനുമാണ് ഗൂഗിളില്‍ ഏറെ പരതിയത്.
ഇന്ത്യയില്‍ ലക്ഷക്കണക്കിനാളുകളാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പെഴ്‌സണല്‍ സെലക്ഷന്‍ എന്ന സൈറ്റില്‍ കയറിയത്. IBPS എന്ന നാലക്ഷരത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം സര്‍ച്ച് നടന്നത്.
ഐഐടി നടത്തുന്ന ബിരുദ പരീക്ഷയെ കുറിച്ചറിയാനാണ് രണ്ടാമത് ഇന്ത്യക്കാര്‍ ഗൂഗിള്‍ സന്ദര്‍ശിച്ചത്. പിന്നീട് ഇന്ത്യക്കാര്‍ അന്വേഷിച്ചത് മാദകസുന്ദരി സണ്ണിലിയോണെയെയായിരുന്നു. ജിസമിലെ നായികയായി 2012ല്‍ ഇന്ത്യയിലെത്തിയ സുന്ദരി വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്നിരുന്നു.

sameeksha-malabarinews

കേരളത്തിനും അഭിമാനിക്കാനേറെയുണ്ട് . അവധിക്കാല വിനോദയാത്രക്കായി ഇന്ത്യക്കാര്‍ ഏറ്റവുമധികം അന്വേഷിച്ചത് കേരളത്തെക്കുറിച്ചും താജ്മഹലിനെ കുറിച്ചുമായിരുന്നു.

 

ഫോട്ടോ കടപ്പാട് :ibn

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!