Section

malabari-logo-mobile

സംഘര്‍ഷമൊഴിയാതെ തിരൂരങ്ങാടി

HIGHLIGHTS : യുഡിഎഫിലെ രണ്ട് പ്രധാന കക്ഷികളായ കോണ്‍ഗ്രസും ലീഗും

തിരൂരങ്ങാടി: യുഡിഎഫിലെ രണ്ട് പ്രധാന കക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് തെരുവിലേക്കെത്തിയപ്പോള്‍ തിരൂരങ്ങാടിയില്‍ സംഘര്‍ഷമൊഴിയുന്നില്ല.

ഓട്ടോ സ്റ്റാന്റില്‍ ,ബോര്‍ഡ് സ്ഥാപിക്കുന്നതുമായുണ്ടായ തര്‍ക്കം അടിയിലും ലാത്തിചാര്‍ജിലും കലാശിച്ചതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. തുടര്‍ ദിവസങ്ങളില്‍ മുസ്ലിം ലീഗിന്റെ കൊടികളും ബോര്‍ഡുകളും വ്യാപകമായി തകര്‍ക്കപ്പെട്ടതും ഇന്നലെ രാത്രി തിരൂരങ്ങാടിയിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടകും സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്. ഇന്നലെ മുസ്ലിംലീഗിന്റെ പ്രതിഷേധ ,പ്രകടനം നടന്നു. ഇന്നും കോണ്‍ഗ്രസിന്റേയും പ്രതിഷേധ പ്രകടനം നടന്നു. കനത്ത പോലീസ് ബന്ധവസ്സിലാണ് പ്രകടനങ്ങള്‍ നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിലും പെട്ട 157 പേരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

sameeksha-malabarinews

പുര പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന ബസ്സ്റ്റാന്റിന്റെ സ്ഥലം സംബന്ധിച്ച തര്‍ക്കമാണ് യുഡിഎഫിലെ ഈ അനൈക്യത്തിന് അടുത്തകാലത്തുണ്ടായ തുടക്കം. ഈ വിഷയത്തില്‍ തെരുവിലെ തോല്‍വി തിരൂരങ്ങാടിയിലെ മുസ്ലിംലീഗിന്റെ അണികളുടെ ആത്മവിശ്വാസത്തിന് ചെറിയ തോതിലെങ്കിലും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!