Section

malabari-logo-mobile

ശിവസേന മാര്‍ച്ചില്‍ എസ്‌ഐയുടെ തലയടിച്ചു പൊട്ടിച്ച പ്രതിയെ പോലീസ് വിട്ടയച്ചു.

HIGHLIGHTS : കോഴിക്കോട് :നഗരസഭ ഓഫീസിലേക്ക് ശിവസേനപ്രവര്‍ത്തകര്‍

കോഴിക്കോട് :നഗരസഭ ഓഫീസിലേക്ക് ശിവസേനപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ എസ്‌ഐ.യുടെ തലയടിച്ച് പൊട്ടിച്ചു. സംഭവത്തിന് സാക്ഷിയായി അനവധി പോലീസ് ഉദ്യോഗസ്ഥരുണ്ടായിട്ടും അറസ്‌റ്റോ അനന്തര നടപടികളോ എടുക്കാത്തതിനാല്‍ പോലീസ് സേനയ്ക്കുള്ളില്‍ ശക്തമായ പ്രതിഷേധം. പരിക്കേറ്റ എസ്‌ഐയെ ഉന്നത ഉദ്യോഗസ്ഥരാരും ഇതു വരെ സന്ദര്‍ശിച്ചില്ല എന്ന ആക്ഷപവും ഉയര്‍ന്നിട്ടുണ്ട്.

 

തിങ്കളാഴ്ച രാവിലെയാണ് കല്ലുത്താന്‍കടവ് കോളനിലെ ഫഌറ്റ് നിര്‍മ്മാണം ആരംഭിക്കണമെന്നാവിശ്യപ്പെട്ട് ശിവസേന പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.. നഗരസഭയ്ക്കു മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടയിളാണ് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ശശിധരന്‍ ചാലിലിനെ ചവിട്ടിതാഴെയിടുകയും കൊടികെട്ടിയ മുളകൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. എസ്‌ഐയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

എന്നാല്‍ എസ്‌ഐയെ തലക്കടിച്ച പ്രതിയെ മനസ്സിലായിട്ടും ഇയാളെ പിന്നീട് ഹാജരാക്കിക്കൊള്ളാമെന്ന ശിവസേന നേതാക്കളുടെ ഉറപ്പില്‍ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ഇത് സേനക്കുള്ളില്‍ കടുത്ത അസംതൃപതിക്കിടയാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!