Section

malabari-logo-mobile

ശക്തമായ കാറ്റ്: താനൂരില്‍ വ്യാപക നാശനഷ്ടം

HIGHLIGHTS : താനൂർ : ശക്തമായ കാറ്റിനെ  തുടർന്ന് മണലിപ്പുഴ - കരിങ്കപ്പാറ മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. ശനിയാഴ്ച വൈകീട്ട് 4.30 നായിര...

താനൂർ : ശക്തമായ കാറ്റിനെ  തുടർന്ന് മണലിപ്പുഴ – കരിങ്കപ്പാറ മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. ശനിയാഴ്ച വൈകീട്ട് 4.30 നായിരുന്നു ശക്തമായ കാറ്റ് വീശിയത്.  കക്കിടിപ്പാറ വടക്കനരീക്കോട് ഷംസുദ്ദീന്റെ വീടിന്റെ സൺഷേഡ് തകർന്നു. തൊടിയിൽ കൊല്ലഞ്ചേരി അയമു ഹാജിയുടെ വീടിന് മുൻവശത്തെ മരങ്ങൾ വീണു.നീലങ്ങത്ത് മാലികിന്റെ വീടിന്റെ മുകളിൽ തെങ്ങ് വീണ് ഓട് തകർന്നു.

തൊട്ടിയിൽ  കൊല്ലഞ്ചേരി മുഹമ്മദിന്റെ വീടിന്റെ മുൻവശത്ത് രണ്ട് മരങ്ങൾ വീണതു കാരണം വീടിനകത്തേക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്. കൊല്ലഞ്ചേരി യശോദയുടെ വീടിന്റെ അടുക്കള ഭാഗം മരം വീണ് തകർന്നു മാത്രമല്ല വീട്ടിലേക്കുള്ള വൈദ്യുത തൂൺ തകർന്നു.

sameeksha-malabarinews

അൽ അസ്ഹർ സ്കൂളിന് സമീപത്തെ തെങ്ങ് വൈദ്യുത തൂണിൽ വീണതു കാരണം തൂൺ മുറിഞ്ഞു വീണു. ഗതാഗതവും തടസ്സപ്പെട്ടു. ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്കർ കോറാട് സംഭവ പ്രദേശം സന്ദർശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!