ചുഴലിക്കാറ്റ്;കോഴിക്കോട് മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. മരുതാംകര, കാവിലംപാറ എന്നിവിടങ്ങളിലാണ് കനത്തമഴയും ചുഴലിക്കാറ്റും ഉണ്ടായത്. ശനിയാഴ്ച വൈകീട്ട് മലയോരത്ത് പെയ്തുതുടങ്ങിയ ശക്തമായ മഴ ഞായറാഴ്ച പുലര്‍ച്ചവരെ തുടര്‍ന്നു.

പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണമായി തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിരിക്കുകയാണ്. താമരശേരി, തിരുവനമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശി.

നിരവധി വീടുകള്‍ തകരുകയും ഗതാഗത തടസം നേരിടുകയും ചെയ്തിട്ടുമുണ്ട്.

Share news
error: Content is protected !!
Scroll to Top