ജിദ്ദയില്‍ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവ് അറസ്റ്റില്‍

വണ്ടൂര്‍: ജിദ്ദയില്‍ നിന്നും 85 ലക്ഷം രൂപയുമായി മുങ്ങിയ കേസിലെ പ്രതി പിടിയിലായി. കേസിലെ രണ്ടാം പ്രതിയായ വേങ്ങര കുന്നുംപുറം ഇല്ലിക്കല്‍ ഇസ്മയില്‍ ചെമ്പെന്‍(40) ആണ്

വണ്ടൂര്‍: ജിദ്ദയില്‍ നിന്നും 85 ലക്ഷം രൂപയുമായി മുങ്ങിയ കേസിലെ പ്രതി പിടിയിലായി. കേസിലെ രണ്ടാം പ്രതിയായ വേങ്ങര കുന്നുംപുറം ഇല്ലിക്കല്‍ ഇസ്മയില്‍ ചെമ്പെന്‍(40) ആണ് പിടിയിലായത്. വണ്ടൂര്‍ എസ്‌ഐ വി ബാബു രാജിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാസങ്ങളോളമായി ഇസ്മയില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.

ജിദ്ദയില്‍ ബന്ധുവിനോടൊപ്പം സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന വാണിയമ്പലം സ്വദേശി തച്ചംകോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബാങ്കിലടയ്ക്കുന്നതിനും ബിസ്‌നസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ചില വ്യക്തികള്‍ക്കും നമല്‍കാന്‍ വേണ്ടി ഒന്നാം പ്രതിയായ മുഹമ്മദലിയെ ഏല്‍പ്പിച്ച 85 ലക്ഷം രൂപയോളം വരുന്ന 4,95,000 സൗദി റിയാല്‍ രണ്ടും മൂന്നും പ്രതികളുമായി പങ്കിട്ടെടുക്കുകയും ഇന്ത്യയിലേക്ക് കടക്കുകയുമായരുന്നു. കേസില്‍ മൂന്നാം പ്രതിയായ മേലാറ്റൂര്‍ സ്വദേശിയെ കൂടി പിടികൂടാനുണ്ടായിരുന്നു.

പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.