Section

malabari-logo-mobile

ഇംഗ്ലണ്ട് വീണ്ടും വീണു : ബെല്‍ജിയം മൂന്നാം സ്ഥാനക്കാര്‍

HIGHLIGHTS : മോസ്‌കോ : ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ മൂന്നാംസ്ഥാനപ്പോരില്‍ ബല്‍ജിയത്തിന്

മോസ്‌കോ : ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ മൂന്നാംസ്ഥാനപ്പോരില്‍ ബല്‍ജിയത്തിന് ആധികാരികവിജയം. ഇരുപകുതികളിലുമായി നേടിയ രണ്ട് മനോഹരമായ ഗോളുകളിലൂടെയാണ് റെഡ് ഡെവിള്‍സ് ലോകകപ്പ് ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയത്. ഇതിന് മുമ്പ് 32 വര്‍ഷം മുമ്പ് 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ ബല്‍ജിയം നാലാംസ്ഥാനം നേടിയിരുന്നു.

കളിയുടെ നാലാം മിനിറ്റില്‍ തന്നെ ബല്‍ജിയം തോമസ് മ്യുനീറിലൂടെ ആദ്യഗോള്‍ നേടി. ആദ്യപകുതിയില്‍ കളിയിലെ മേധാവിത്വവും ബല്‍ജിയത്തിന് തന്നെയായിരുന്നു. രണ്ടാം പകുതിയില്‍ ആക്രമിച്ച കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. ഒരു തവണ ഗോളെന്നുറച്ച പന്ത് ഗോള്‍ലൈന്‍സേവിലൂടെ ബല്‍ജിയം പ്രതിരോധം പുറത്തെത്തിച്ചതോടെ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു. കളിയുടെ അവസാന 20 മിനിറ്റില്‍ ഇഗ്ലണ്ട് പ്രതിരോധം മറന്ന് ആക്രമിച്ചപ്പോള്‍ ലഭിച്ച ഒരു കൗണ്ടര്‍അറ്റാക്കില്‍ ഡിബ്രയന്റെ ഗംഭീരപാസ്സില്‍ ക്യാപ്റ്റന്‍ ഹസാര്‍ഡ് പ്രതിരോധനിരയേയും ഗോളി പിക്ക് ഫോര്‍ഡിനെ നിസ്സഹയാരാക്കി അടുത്ത ഗോളും ഒന്നാംപോസ്റ്റിലേക്ക് അടിച്ചുകയറ്റി.സ്‌കോര്‍ (2-0). ഇതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു.

sameeksha-malabarinews

ലുക്കാക്കു തനിക്ക് ലഭിച്ച രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയിയിരുന്നില്ലെങ്ങില്‍ വിജയികളുടെ സ്‌കോര്‍ ഇനിയുമുയരുമായിരുന്നു.

ആദ്യറൗണ്ട് മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്ന ഇംഗ്ലീഷ് ക്യാപറ്റന്‍ ഹാരികെയിന്‍ തീരെ മങ്ങിയ ഒരു മത്സരം കൂടിയായിരുന്നു ലൂസേഴസ് ഫൈനല്‍. കെയിന്‍ പരിക്കിന്റെ പിടിയിലാണെന്നും ഇക്കാര്യം മറച്ചുവെച്ചാണ് ഇദ്ദേഹത്തെ ഗ്രൗണ്ടിലിറക്കിയതെന്നും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സീനിയര്‍ താരങ്ങളുടെ അഭാവവും മധ്യനിരയുടെ പരിചയക്കുറവുമാണ് ഇംഗ്ലണ്ടിന്റെ വിജയസ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായത്. പലപ്പോഴും ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാരാണ് പന്തുമായി മുന്നിലെത്തി ക്രോസുകള്‍ നല്‍കിയിരുന്നത്.

മറുവശത്താകട്ടെ ഹസാര്‍ഡ് എന്ന മധ്യനിരക്കാരന്റെ പരിചയസമ്പത്തും, റോബര്‍ട്ടോ മാര്‍ട്ടിനസ് എന്ന പരിശീലകന്റെ തന്ത്രങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ടും അര്‍ഹതപ്പെട്ട വിജയം അനായാസേന അവര്‍ കൈപ്പിടിയിലൊതുക്കുയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!