Section

malabari-logo-mobile

വേദി തര്‍ക്കം; കാലിക്കറ്റ് സര്‍വ്വകലാശാല സീസോണ്‍ കലോത്സവം

HIGHLIGHTS : തേഞ്ഞിപ്പലം :ഈ വര്‍ഷത്തെ

തേഞ്ഞിപ്പലം :ഈ വര്‍ഷത്തെ കോഴിക്കോട് സര്‍വ്വകലാശാല സീസോണ്‍ കലോത്സവത്തിന്റെ വേദി എവിടെയായിരിക്കണമെന്നതിന്റെ തര്‍ക്കം രൂക്ഷമായതോടെ ഫെബ്രുവരി 8 മുതല്‍ നിശ്ചയിച്ച കലോത്സവം അനിശ്ചിതത്വത്തില്‍. കലോത്സവം തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ സീസോണ്‍ നടത്താനായി എംഎസ്എഫും യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് നടത്താന്‍ സര്‍വകലാശാല യൂണിയന്‍ ഭരിക്കുന്ന എസ്എഫഐയും തീരുമാനമെടുത്തതോടെയാണ് തര്‍ക്കം രൂക്ഷമായത്.

നേരത്തെ പൊന്നാനി എംഇഎസ്സില്‍ വെച്ച് കലോത്സവം നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിന്റിക്കേറ്റിലെ വിദ്യാര്‍ത്ഥികളുടെ ജില്ലാ പ്രതിനിധിയായ കെ ഫൈറൂസ് പിഎസ്എംഒ കോളേജിന് വേണ്ടി രംഗത്തെത്തുകയായിരുന്നു. തിരൂരങ്ങാടി കോളേജിലെ യൂണിയന്‍ സീസോണ്‍ നടത്തിപ്പ് ലഭിക്കുന്നതിനായി മുന്നോട്ട് പോകവെ അന്നത്തെ കോളേജ പ്രിന്‍സിപ്പല്‍ ഡോ.സുബൈര്‍ സീസോണ്‍ നടത്താനാകില്ലെന്ന് സൂചിപ്പിച്ച് യൂണിവേഴ്‌സിറ്റിക്ക് കത്ത് നല്‍കിയതോടെ വേദി വീണ്ടും അനിശ്ചിതത്വത്തിലാവരുകയായിരുന്നു. ഇതിന്റെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുബൈര്‍ സംസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

ഫെബ്രുവരി 8 മുതല്‍ 12 വരെയാണ് കലോത്സവം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇന്നു നടക്കുന്ന സിന്റിക്കേറ്റില്‍ വി സി യുടെ നിര്‍ദേശമായി പിഎസ്എംഒ കോളേജിന് വേദിയനുവദിക്കാനുള്ള നീക്കം ശക്തമായിരിക്കുകയാണ്. എന്നാല്‍ വി സി യുടെ നീക്കത്തിനെതിരെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ശക്തമായി രംഗത്തുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!