Section

malabari-logo-mobile

വിമലാ രാമനും ഹോട്ടാകുന്നു

HIGHLIGHTS : തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഭാഗ്യമില്ലാത്ത നടി എന്ന് പഴി കേള്‍ക്കേണ്ടി വന്ന വിമലാ രാമന്‍

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഭാഗ്യമില്ലാത്ത നടി എന്ന് പഴി കേള്‍ക്കേണ്ടി വന്ന വിമലാ രാമന്‍ ബോളിവുഡിലേക്ക്് തന്റെ ചുവടൊന്ന് മാറ്റി ചവിട്ടാനൊരുങ്ങുന്നു. തമിഴ്, മലയാളം തെലുങ്ക് ഭാഷകളില്‍ അഭിനയ സാധ്യതയുള്ള ഒട്ടുമിക്ക കഥാപാത്രങ്ങള്‍ ചെയ്തിട്ടും തന്റേതായ ഒരിടം കണ്ടെത്താന്‍ കഴിയാത്ത വിമലാരാമന്‍ ബോളിവുഡില്‍ ഗ്ലാമറായി പ്രത്യക്ഷപെടാനുള്ള ഒരുക്കത്തിലാണ്.

അഫ്‌റ തഫാരി, മുംബൈ മിറര്‍ എന്നീ രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് വിമലയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ആക്ഷനും ഗ്ലാമറിനും പ്രാധാന്യം നല്‍കുന്ന ഈ ചിത്രങ്ങളില്‍ തന്റെ പുതിയ ഇമേജിനെ ഒരു വെല്ലുവിളിയായി തന്നെയാണ് വിമല സ്വീകരിച്ചിരിക്കുന്നത്

sameeksha-malabarinews

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് രാശിയില്ലാത്ത തനിക്ക് ബോളിവുഡ് രാശി നല്‍കുമെന്ന പ്രതീക്ഷയിലാണ് വിമല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!