ശ്വേതാ മേനോന്റെ ‘കളിമണ്ണി’ലെ മനോഹരഗാനം ഒരാഴ്ചക്കുള്ളി്ല്‍ കണ്ടത് ലക്ഷക്കണക്കിനാളുകള്‍

ബ്ലസ്സി ഒരുക്കിയ കളിമണ്ണ് എന്ന ചിത്രത്തിലെ അതിമനോഹരമായി ചിത്രീകരിച്ച ലാലീ…ലാലീ…. എന്ന എന്ന ഗാനം യൂട്യൂബില്‍ സൂപ്പര്‍ഹിറ്റാകുന്നു.ഈ ഗാനം അപ് ലോഡ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ ഏഴ് ലക്ഷത്തില്‍ പരം ആളുകളാണ് ഇതില്‍ ക്ലിക്ക് ചെയ്തിരിക്കുന്നത്.

ഓഎന്‍വി കുറുപ്പ് എഴുതിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എം ജയചന്ദ്രനാണ്.
ശ്വേതയും ബിജുവും ആണ് ഈ ഗാനരംഗത്ത് സ്‌ക്രീനിലെത്തുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം തൂടങ്ങുന്നതിനു മുന്‍പുതന്നെ ഏറെ വിവാദങ്ങള്‍ ഉണ്ടാകുകയും, പ്രസവം ചിത്രീകരിച്ചു എന്ന പേരില്‍ സദാചാരവാദികള്‍ മുതല്‍ രാഷ്ട്്രീയ നേതാക്കള്‍ വരെ ഈ ചിത്രത്തിന് നേരെ ഉറഞ്ഞു തുള്ളുയിരുന്നു..
ഒരമ്മയും ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള ആത്മബന്ധം ഈ ഗാനരംഗത്തിലേക്ക് ബ്ലസ്സി അതിമനോഹരമായി സന്നിവേശിപ്പിച്ചരിക്കുന്നു.

video courtesy metromatinee.com

Share news
error: Content is protected !!
Scroll to Top