Section

malabari-logo-mobile

പിഎച്ച്ഡി ഫെലോഷിപ്പ് നിര്‍ത്തലാക്കുന്നതിനെതിരെ നാളെ കാലിക്കറ്റ് സര്‍വ്വകലാശായില്‍ ധര്‍ണ്ണ

HIGHLIGHTS : തേഞ്ഞിപ്പലം:

തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി, എംഫില്‍ ഗവേഷകരുടെ ഫെലോഷിപ്പ് നിര്‍ത്തലാക്കുന്നതിനെതിരെ നാളെ റിസേര്‍ച്ച് ഡയറക്ടുറുടെ ഓഫീസുനു മുന്നി്ല്‍ ധര്‍ണ്ണ. ആള്‍ കേരള റിസേര്‍ച്ച് സ്‌കോളേര്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
140 ഗവേഷകര്‍ക്കാണ് ഒരു വര്‍ഷം ഫെലോഷിപ്പ് ലഭിക്കുക. ഒരു കോടി രൂപയാണ് ഈ ഇനത്തില്‍ യൂണിവേഴ്‌സിറ്റി നീക്കി വെച്ചിരിക്കുന്നത്. എന്നാല്‍ 2012 നവംബര്‍ മാസത്തില്‍ സാധരണത്തേതില്‍ നിന്നും കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.. ഇതുമൂലം ഈ വര്‍ഷം എല്ലാവര്‍ക്കും ഫെലോഷിപ്പ് നല്‍കാനാവില്ലെന്നാണ് അധികൃതരുടെ വാദം

.
എന്നാല്‍ ഈ വിഷയം മുമ്പ് ഗവേഷകര്‍ ഉന്നയിച്ചപ്പോള്‍ വിസിയും പിവിസിയും ഡിആര്‍ഉം അടക്കമുള്ളവര്‍ എകെആര്‍എസ് ഭാരവാഹികള്‍ക്ക് ഫെലോഷിപ്പ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സമരത്തിലേക്ക് നീങ്ങുന്നതെന്ന് എകെആര്‍എസ് ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!