Section

malabari-logo-mobile

വിജയദിനത്തില്‍ യുദ്ധനായകര്‍ക്ക്‌ ആദരാഞ്‌ജലി

HIGHLIGHTS : തിരു:സേനാവിഭാഗങ്ങള്‍ രാജ്യമൊട്ടാകെ ഇന്ന്‌ വിജയദിനം ആഘോഷിച്ചു. 1971-ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ്‌ വിജയദിനം ആചരിക്...

Col.PPN.PIllai paying tribute at War Memorial in connection with Vijay Diwas Celebrationതിരു:സേനാവിഭാഗങ്ങള്‍ രാജ്യമൊട്ടാകെ ഇന്ന്‌ വിജയദിനം ആഘോഷിച്ചു. 1971-ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ്‌ വിജയദിനം ആചരിക്കുന്നത്‌. 1971-ലെ ഇന്‍ഡോ-പാക്ക്‌ യുദ്ധത്തിന്‌ അന്ത്യം കുറിച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ ലഫ്‌റ്റനന്റ്‌ ജനറല്‍ നിയാസിയും 90000 പട്ടാളക്കാരും ഭാരതത്തിന്റെ അന്നത്തെ പൂര്‍വ്വ മേഖലാ കമാന്റ്‌ മേധാവി ലഫ്‌റ്റനന്റ്‌ ജനറല്‍ ജെ. എസ്‌ അറോറയുടെ മുന്നില്‍ കീഴടങ്ങിയ ചരിത്രപ്രസിദ്ധമായ സംഭവം നടന്നത്‌ ഈ ദിവസമാണ്‌. പ്രസ്‌തുത യുദ്ധത്തില്‍ ഭാരതത്തിനുവേണ്ടി വീരമൃത്യു വരിച്ച സേനാംഗങ്ങള്‍ക്ക്‌ ഈ ദിനത്തില്‍ വിവിധ സേനാവിഭാഗങ്ങള്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.

തിരുവനന്തപുരം പാങ്ങോട്‌ സൈനിക ആസ്ഥാനത്തുള്ള യുദ്ധസ്‌മാരകത്തിലാണ്‌ അനുസ്‌മരണ ചടങ്ങുകള്‍ നടന്നത്‌. പാങ്ങോട്‌ സ്റ്റേഷന്‍ കമാന്‍ഡറുടെ ചുമതലയുള്ള കേണല്‍ പി.പി.എന്‍.പിളള യുദ്ധസ്‌മാരകത്തില്‍ പുഷ്‌പചക്രം സമര്‍പ്പിച്ചു. വിവിധ റെജിമെന്റ്‌ വിഭാഗങ്ങളിലെ കമാന്‍്‌റിംഗ്‌ ഓഫീസര്‍മാരും വിവിധ സേനാവിഭാഗങ്ങളും പുഷ്‌പചക്രം സമര്‍പ്പിച്ചു.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!