പെഷവാര്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ്‌ കവിഞ്ഞു

pakistanപെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനീക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ്‌ കവിഞ്ഞു. ആക്രണത്തില്‍ 84 കുട്ടികളുള്‍പ്പെടെ 104 പേര്‍ കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗിക സ്ഥിരീകരണം. 80 ലധികം പേര്‍ക്ക്‌ പരിക്കേറ്റു. കുട്ടികളെയും അധ്യാപകരെയും ഉള്‍പ്പെടെ ആയിരത്തോളം പേരെയാണ്‌ ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നത്‌. ആറു ഭീകരരാണ്‌ സ്‌കൂളിനുള്ളിലുള്ളത്‌. സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ വെടിവെപ്പാണ്‌ തുടരുന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

ഭീകരര്‍ സൈനിക യൂണിഫോമില്‍ സ്‌കൂളിനുള്ളില്‍ പ്രവേശിച്ച്‌ കുട്ടികളെയും അധ്യാപകരെയും ബന്ദികളാക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ്‌ കുട്ടികള്‍ കൊല്ലപ്പെട്ടത്‌. നൂറിലധികം കുട്ടികളെ സൈന്യം മോചിപ്പിച്ചിട്ടുണ്ട്‌. രണ്ട്‌ ചാവേറുകള്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ ഏറ്റെടുത്തു.

Share news
error: Content is protected !!
Scroll to Top