Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് – വോട്ടെണ്ണൽ

HIGHLIGHTS : Calicut University News; Academic Council Election - Counting of Votes

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് – വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

sameeksha-malabarinews

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) അഞ്ചാം സെമസ്റ്റർ ബി.ടെക്. (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180/- രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG) ഏപ്രിൽ 2024 (2022 പ്രവേശനം മാത്രം), ഏപ്രിൽ 2023 (2017 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 180/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് 17 മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയ അപേക്ഷ

കാലിക്കറ്റ് സർവകലാശാല ഏഴിന് ഫലം പ്രസിദ്ധീകരിച്ച അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മാർച്ച് 2024 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് / എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ  പിന്നീട പ്രസിദ്ധീകരിക്കും.

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എസ് സി. / ബി.സി.എ. (CBCSS-UG & CUCBCSS-UG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ, സസ്‌റ്റൈനബിൾ ആർക്കിടെക്ചർ ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.ബി.എ. (CUCSS 2019 മുതൽ 2022 വരെ പ്രവേശനം) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CUCBCSS & CBCSS-UG) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. മൾട്ടിമീഡിയ (CUCBCSS-UG-SDE 2017, 2018 പ്രവേശനം) നാലാം സെമസ്റ്റർ ഏപ്രിൽ 2021, മൂന്നാം സെമസ്റ്റർ നവംബർ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!