കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി

തേഞ്ഞി്‌പ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ വെച്ച്‌ കേരളവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ എംഎസ്‌ഫ്‌ പ്രവര്‍ത്തകരുടെ ഭീഷണി. തിങ്കളാഴ്‌ച രാവിലെ
കാന്റീന്‍ പരിസരത്ത്‌ വച്ചാണ്‌ ബൈക്കിലെത്തിയ മൂന്നംഗസംഘം റിപ്പോര്‍ട്ടര്‍ നിഖില്‍ ഈശ്വറിനെ ഭീഷണിപ്പെടുത്തിയത്‌ , മുവരും കായിക വിഭാഗം വിദ്യാര്‍ത്ഥികളാണ്‌

കഴിഞ്ഞയാഴ്‌ച എംഎസ്‌എഫ്‌ പ്രകടനത്തിനിടെ എസ്‌എഫ്‌ഐയുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുന്നതിന്റെ നിഖില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പലചാനലുകളും സംപ്രേഷണം ചെയ്‌തിരുന്നു. ഇതാണ്‌ ഭീഷണിക്ക്‌ കാരണമായതെന്ന്‌ കരുതുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം മാധ്യമപ്രവര്‍ത്തകര്‍ കായികവിഭാഗം മേധാവിയെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top