Section

malabari-logo-mobile

വികെ സിങ്ങിനെതിരെ കരസേന ഉന്നതതല അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ

HIGHLIGHTS : ദില്ലി: മുന്‍ കരസേനാ മേധാവി വികെ സിങ്ങിനെതിരെ ഉന്നതതല അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രാലയത്തോട് കരസേന ശുപാര്‍ശ ചെയ്തു. ജമ്മു കാശ്മീര്‍ സര്‍ക്കാരി...

ദില്ലി: മുന്‍ കരസേനാ മേധാവി വികെ സിങ്ങിനെതിരെ ഉന്നതതല അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രാലയത്തോട് കരസേന ശുപാര്‍ശ ചെയ്തു. ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വികെ സിങ്ങ് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സൈന്യത്തിലെ മറ്റാരെയും അറിയിക്കാതെ പ്രതേ്യക ഇന്റലിജന്‍സ് യൂണിറ്റ് വികെ സിങ്ങ് തുടങ്ങിയതായി അനേ്വഷണത്തില്‍ കണ്ടെത്തി.

ഈ ഇന്റലിജന്‍സ് യൂണിറ്റ് പ്രതിരോധ മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതായും കണ്ടെത്തിയിരുന്നു. കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി വികെ സിങ്ങ് കശ്മീര്‍ കൃഷി മന്ത്രി ഗുലാം അസ്സന് ഒരു കോടി 19 ലക്ഷം രൂപ നല്‍കിയെന്നും അനേ്വഷണത്തില്‍ പറയുന്നു.

sameeksha-malabarinews

അനേ്വഷണ റിപ്പോര്‍ട്ട് സൈനിക ഡയറക്ടര്‍ ജനറല്‍ വിനോദ് ഭാട്യ പ്രതിരോധ മന്ത്രാലയത്തിന് കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ് റിപ്പോര്‍ട്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!