Section

malabari-logo-mobile

വളാഞ്ചേരിയില്‍ വൃദ്ധയുടെ കൊല; വേലക്കാരി അറസ്റ്റില്‍.

HIGHLIGHTS : വളാഞ്ചേരി:

വളാഞ്ചേരി: വെണ്ടലൂരില്‍ വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവേഗപ്പുറ പഴയനെല്ലിപ്പുറം ചെമ്പ്ര അരങ്ങംപ്പള്ളിയാലില്‍ വാസുവിന്റെ ഭാര്യ ശാന്തകുമാരി (50) യാണ് അറസ്റ്റിലായത്. കൊലനടത്തിയത് ഇവരാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാന്തകുമാരി കൊല്ലപ്പെട്ട കുഞ്ഞിലക്ഷ്മിയമ്മയുടെ മകന്റെ വീട്ടിലെ വേലക്കാരിയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഏറെനാളായി കിടപ്പിലായ തന്റെ ഭര്‍ത്താവിന്റെ ചികില്‍സക്കായാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ച്ചയായി പോലീസ് ചോദ്യം ചെയ്‌തെങ്കിലും കൊല നടത്തിയത് താനല്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുകയായിരന്നു ഇവര്‍ ആദ്യം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. ഇവര്‍ കൊല നടത്തിയ ആയുധം ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇതിനായി പോലീസ് ഇന്നലെ സ്ത്രീയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല. എന്നാല്‍ 18,000 രൂപ പോലീസ് ഇവിടെ നിന്ന് കണ്ടെത്തി.

sameeksha-malabarinews

പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാരിയായ ഇവര്‍ കൊല നടന്ന ദിവസം പണിക്ക് പോയിരുന്നില്ല. അന്നേ ദിവസം കുഞ്ഞിലക്ഷിയമ്മയുടെ വീട്ടിലെത്തിയ ഇവര്‍ പിറകുവശത്തെ വതില്‍ തുറന്ന് കിടക്കുന്നതു കണ്ട് അതുവഴി അകത്ത് കയറി. അകത്ത് കയറിയപ്പോള്‍ കുഞ്ഞിലക്ഷിയമ്മ നിലത്ത് തുണി വിരിച്ച് കിടക്കുകയായിരുെന്നന്നും ശാന്തയെ കണ്ടപ്പോള്‍ അവരോട് കുശലം പറയുകയും അവരോട് അകത്തു നിന്ന് ഭക്ഷണം എടുത്ത് കഴിച്ചോളാന്‍ പറയുകയും ചെയ്തു. എന്നാല്‍ അടുക്കളയിലേക്ക് കയറിയ ഇവര്‍ വെട്ടുകത്തിയുമായി തിരിച്ചെത്തി വദ്ധയെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കാനായി കഴുത്തില്‍ മുണ്ടിട്ടു മുറുക്കി തുടര്‍ന്നാണ് ഇവര്‍ ആഭരണം കൈക്കലാക്കിയത്. ചെവി മുറിച്ചാണ് ഇവര്‍ കാതിലെ ആഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് മുളകുപൊടി നിലത്തു വിതറി. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുഞ്ഞി ലക്ഷിയമ്മയുടെ വീട്ടിലെത്തിയ ശാന്ത ഇക്കാര്യം നേരത്തെ പ്ലാന്‍ ചെയ്ത് ഉറപ്പിച്ചതാണെന്ന് പോലീസ് പറഞ്ഞു.

സ്വര്‍ണ്ണം വിറ്റത് വളാേഞ്ചരിയിലെ സേട്ടുവിന്റെ ജ്വല്ലറിയിലാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സ്ത്രീയാണ് സ്വര്‍ണ്ണം വിറ്റതെന്ന സേട്ടുവിന്റെ മൊഴിയാണ് നിര്‍ണായകമായ വഴിതിരിവിലെത്തിച്ചത്. തുടര്‍ന്നുള്ള അനേ്വഷണത്തിലാണ് പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരെ കുറിച്ച് യാതൊരു വിവരവും പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വളാഞ്ചേരി സി.ഐ എ.എം സിദ്ധീഖിന്റെ സംഘമാണ് കൊലയാളികളെ പിടികൂടിയത്.

വളാഞ്ചേരിയില്‍ പകല്‍ വൃദ്ധയെ തലയ്ക്കടിച്ചുകൊന്നു; മോഷ്ടാക്കളെന്ന് സംശയം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!