മെല്‍ബണ്‍: ലോക നഗ്ന സൈക്കിളോട്ടത്തിന്റെ ഭാഗമായി അപകടരഹിതമായി സൈക്കിളോടിക്കാന്‍ അവസരംതേടി നഗ്നരായി സൈക്കിള്‍ റാലി നടത്തി. മെല്‍ബണിലായിരുന്നു ഒരാവശ്യം നേടിയെടു്ക്കാനായി അപൂര്‍വ്വമായ ഈ റാലി നടത്തിയത്.
ലോകത്ത് സമാധനപരമായി നടക്കുന്ന അപൂര്‍വ്വം പ്രതിഷേധങ്ങളില്‍ ഒന്നെന്നാണ് റാലിയെ പലരും വിശേഷിപ്പിച്ചത്. ലോകത്ത് സൈക്കിള്‍ യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. മറ്റു വാഹനങ്ങളാണ് പലപ്പോഴും ഇതിനു കാരണം. ഇതിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കുകയാണ് റാലിയുടെ ലക്ഷ്യം മെന്ന്് സംഘാടകര്‍ പറഞ്ഞു.
ആണും പെണ്ണും ഉള്‍പ്പെടെ നൂറോളം പേരാണ് മെല്‍ബണില്‍ നടന്ന നഗ്ന സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്.ശരീരത്തില്‍ നൂല്‍ ബന്ധമില്ലാതെ റാലിക്കിറങ്ങിയവരില്‍ ചിലര്‍ ചായം തേച്ചാണ് നഗ്നത മറച്ചത്. എന്നാല്‍ മറ്റുചിലരാകാട്ടെ മുദ്രാവാക്യങ്ങള്‍ എഴുതിയായിരുന്നു നഗ്നതയെ മറച്ചത്.




