Section

malabari-logo-mobile

വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ.

HIGHLIGHTS : വര്‍ക്കല: വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ

വര്‍ക്കല: വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേചെയ്തു. ഇതോടെ നിയമസഭയില്‍ കഹാറിന്റെ വോട്ടവകാശം പുനസ്ഥാപിച്ചു.

കഹാറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച ബിഎസ്പിയുടെ പ്രഹ്ലാദന്‍ നല്‍കിയ ഹര്‍ജിയിലാണ് കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

sameeksha-malabarinews

20011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കഹാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി എസ്.പ്രഹ്ലാദന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു. നാമനിര്‍ദേശപത്രികയോടൊപ്പം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും നോട്ടറിയുടെ മുദ്ര പതിപ്പിച്ചിട്ടില്ലെന്ന് കാണിച്ചാണ് വരണാധികാരി പ്രഹ്ലാദന്റെ പത്രിക തള്ളിയത്. ഇതിനെതിരെ പ്രഹ്ലാദന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രഹ്ലാദന്റെ പത്രിക തള്ളിയത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രനാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിട്ടത്.

തുടര്‍ന്നാണ്‌ കഹാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!