Section

malabari-logo-mobile

വനിതാ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റ സംഭവം പോലീസിനെതിരെ കോണ്‍ഗ്രസ്സ്.

HIGHLIGHTS : ക്രിമിനലുകള്‍ ഡിവൈഎഫ് നേതൃത്വത്തില്‍ അക്രമണപ്രവര്‍ത്തനം നടത്തുന്നു. പരപ്പനങ്ങാടി:

ക്രിമിനലുകള്‍ ഡിവൈഎഫ് നേതൃത്വത്തില്‍ അക്രമണപ്രവര്‍ത്തനം നടത്തുന്നു.
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം റജീന ഹംസക്കോയ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പോലീസിന്റെ ഈ നിലപാടിനെതിരെ എന്തു ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.

റജീനയുടെ ഭര്‍ത്താവും കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ എന്‍പി ഹംസക്കോയയും ചില വീട്ടുകാരും ചേര്‍ന്ന് സ്വകാര്യ ഭൂമി കൈയേറി റോഡാക്കി എന്നത് തെറ്റായ പ്രചരണമാണെന്നും ഇത് നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പൊതു റോഡാണെന്നും ഇത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കല്ലുകെട്ടി വഴിമുടക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡല ം കമ്മറ്റി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി കോണ്‍ഗ്രസ്സിനെതിരെ കുപ്രചരണം നടത്തുന്നതിനെതിരെയും, റജീന ഹംസക്കോയക്ക് മര്‍ദ്ദനമേറ്റ വിഷയത്തിലും കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാട്ടിലെ സമാധാന അന്തരീക്ഷം കെടുത്തുന്ന ചില ക്രിമനലുകള്‍ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍പി ഹംസക്കോയ, പി സലാം, എവി സദാശിവന്‍, എ ശ്രീജിത്ത്, മുഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!