Section

malabari-logo-mobile

വനിതാ എംപിയെ മടിയില്‍ പിടിച്ചിരുത്തിയ പുരുഷ എംപി വിവാദത്തത്തില്‍

HIGHLIGHTS : ഡബ്ലിങ്ങ്: ഐറിഷ് പാര്‍ലമെന്റില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നതുമായി

ഡബ്ലിങ്ങ്: ഐറിഷ് പാര്‍ലമെന്റില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചക്കിടെ പുരുഷ എംപി വനിതാ എംപിയെ ബലമായി പിടിച്ച് മടിയിലിരുത്തിയ സംഭവം വിവാദമാകുന്നു. ഐറിഷ് പാര്‍ലമെന്റ് അംഗമായ ടോം ബാരിയാണ് വനിതാ എംപിയായ ഐന്‍ കോളിങ്ങ്‌സിനെ മടിയിലിരുത്തിയത്.

വനിതാ എംപിയെ മടിയില്‍ പിടിച്ചിരുത്തി ബാരി മറ്റ് അംഗങ്ങളെ വിളിച്ച് കാണിക്കുകയും ചെയ്തു. കുറച്ചു സമയം മടിയിലിരുന്ന വനിത എംപി പെട്ടെന്ന് ചാടിയെഴുന്നേറ്റ് മാറുകയായിരുന്നു. എന്നാല്‍ ഈ പ്രവൃത്തി ടെലിവിഷന്‍ ചാനലുകളിലൂടെ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമായി.

sameeksha-malabarinews

ലാപ്-ഗാറ്റ് വിവാദം എന്ന പേരില്‍ ഐറിഷ് മാധ്യമങ്ങള്‍ ഈ സംഭവം വന്‍ ആഘോഷമക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ ബാരി രാജ്യത്തോടും ഐനിനോടും മാപ്പപേക്ഷിച്ച് രംഗത്തെത്തി. താന്‍ മദ്യ ലഹരിയിലായിരുന്നതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് ബാരിയുടെ വാദം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!