വിവാഹം കഴിക്കാതെ അമ്മയാകും ; ശ്രുതി ഹാസന്‍

ഏതൊരു സ്ത്രീയെയും പോലെ അമ്മയാകുക എന്നത് തന്റെയും ആഗ്രഹമാണെന്ന് ശ്രുതി ഹാസന്‍. എന്നാല്‍ അത് വിവാഹ ബന്ധത്തിലൂടെ തന്നെ വേണമെന്ന് പറയുന്നത് ഇടുങ്ങിയ ചിന്താ ഗതികൊണ്ടാണെന്നും. തനിക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നതിനോടാണ് താല്‍പ്പര്യമെന്നും ശ്രുതി ഹാസന്‍. വിവാഹമെന്നു പറയുന്നത് ഒരു ബാധ്യതയാണെന്നും വ്യക്തി ജീവിതത്തിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ബന്ധങ്ങളെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ശ്രുതി വ്യക്തമാക്കി.

അഭിനയമാണ് എന്റെ ജീവിത മേഖല. അതുകൊണ്ടു തന്നെ അഭിനയത്തിന് തടസ്സം നില്‍ക്കുന്ന ഒന്നിനെയും തനിക്ക് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ തന്റെ ജീവിതം ഒരു കാരണവശാലും വിവാഹമെന്ന കുരുക്കില്‍ കുടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രുതി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top