Section

malabari-logo-mobile

വധശിക്ഷക്ക് വിധിച്ച 6 പേരുടെ ദയാഹര്‍ജി രാഷ്ട്രപതി ശരിവെച്ചു.

HIGHLIGHTS : ദില്ലി: വധശിക്ഷക്ക് വിധിച്ച അഞ്ച് കേസുകളിലെ 6 പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

ദില്ലി: വധശിക്ഷക്ക് വിധിച്ച അഞ്ച് കേസുകളിലെ 6 പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. 3 പേരുടെ വധശിക്ഷ ഇളവു ചെയ്തു. 9 പേരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പരിഗണനക്കെത്തിയത്.

കൂട്ടകൊലപാതകം,ബലാത്സംഗം തുടങ്ങിയ കേസുകളില്‍ പെട്ട് വധശിക്ഷ വിധിച്ചവരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി ഇന്ന് തീരുമാനമറിയിച്ചത്. ഇതില്‍ 6 പേരുടെ വധശിക്ഷ നടപ്പിലാക്കണമെന്നും, 3 പേരുടെ ശിക്ഷ ഇളവ് നല്കണമെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ തീരുമാനം.

sameeksha-malabarinews

ഉത്തര്‍പ്രദേശിലെ ഒരു കുടുംബത്തിലെ 13 പേരെ വധിച്ച ഗുര്‍മീത് സിംഗ്, ഹരിയാനയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും, കുട്ടിയുടെ കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ ധരംപാല്‍, സ്വന്തം കുടുംബത്തിലെ 8 പേരെ കൊലപ്പെടുത്തിയ ഹരിയാന സ്വദേശി സോണിയ, ഭര്‍ത്താവ് സഞ്ജീവ് , ഭാര്യയെയും 5 പെണ്‍മക്കളെയും വധിച്ച ജാഫര്‍അലി , ഉത്തരഖണ്ഡില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെഷുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുന്ദര്‍സിംഗ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വധശിക്ഷ.

രാഷ്ട്രപതി ഇതോടെ പരിഗണനക്കെത്തിയ എല്ലാ ദയാഹര്‍ജികളിലും തീര്‍പ്പു കല്പ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!