Section

malabari-logo-mobile

റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് മോഷ്ടിച്ച ബാഗ് മാനാഞ്ചിറ പോസ്റ്റ് ബോക്‌സില്‍

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: രാവിലെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് മോഷ്ടിച്ച ബാഗ് ഉച്ചക്ക് മാനാഞ്ചിറ പോസ്റ്റ് ബോക്‌സില്‍ നിന്ന് ലഭിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ പോകാനെത്തിയ സംഗീത സംവിധായകന്‍ ഫ. ജസ്റ്റിന്‍ പനച്ചാലിന്റെ ബാഗാണ് മോഷ്ടിച്ചത്.

മോഷണം പോകുമ്പോള്‍ ബാഗിലുണ്ടായിരുന്ന 3000 ത്തോളം രൂപ നഷ്ടപ്പെട്ടു. എന്നാല്‍ ബാഗിലുണ്ടായിരുന്ന പാസ്സ്‌പ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ മറ്റു രേഖകളൊന്നും നഷ്ടമായിട്ടില്ല.

sameeksha-malabarinews

ബാഗ് നഷ്ടമായതിനെ തുടര്‍ന്ന് ഫ. ജസ്റ്റിന്‍ യാത്ര റദ്ദാക്കി പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ബാഗ് മാനഞ്ചിറയില്‍ കണ്ടെത്തിയ വിവരം അറിയുന്നത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!