യാമിനി കോടതിയില്‍

തിരു: മുന്‍വനമന്ത്രി കെ.ബി ഗണേഷകുമറിനെതിരെ ഭാര്യ യാമിനി തങ്കച്ചി കോടതിയില്‍ ഹര്‍ജി നല്കി. ഡോ. യാമിനി തങ്കച്ചി കെ.ബി ഗണേഷിനെതിരെ പരാതിയുമായി സിജെഎം കോടതിയെ സമീപിച്ചു. ഗാര്‍ഹിക പീഡന പരാതിയുമായാണ് യാമിനി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗണേഷില്‍ നിന്നും തനിക്ക് സംരക്ഷണം വേണമെന്നും മൊഴിയെടുക്കുന്നത് രഹസ്യമായിനടത്തണമെന്നും യാമിനി കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ട്.

ഗണേഷിനെതിരെ നേരത്തെ യാമിനി തങ്കച്ചി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനപീഡനം, മര്‍ദ്ദനം, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് പോലീസ് ഗണേഷിനെതിരെ ചുമത്തിയിരുന്നത്. പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഗാര്‍ഹിക പിഡനം സംബന്ധിച്ചുള്ള പരാതിയുമായി യാമിനി കോടതിയെ ഇപ്പോള്‍ സമീപിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top