Section

malabari-logo-mobile

ലോക ജനസംഖ്യാദിനം ആചരിച്ചു.

HIGHLIGHTS : കൊണ്ടോട്ടി : ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല

കൊണ്ടോട്ടി : ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ഇ.എം.ഇ.എ കോളെജില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ റ്റി.വനജ ടീച്ചര്‍ നിര്‍വഹിച്ചു. ജനസംഖ്യാ വര്‍ധനവിനൊപ്പം സ്ഥായിയായ വികസനത്തിന് വിഭവങ്ങള്‍ അനുകൂലമായി ഉപയോഗിക്കണമെന്ന് അവര്‍ പറഞ്ഞു.

പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. റ്റി.പി.അഹമ്മദായിരുന്നു മുഖ്യതിഥി. സെമിനാറില്‍ ‘സന്തുഷ്ടിയുടെ അടിസ്ഥാനം ചെറിയ കുടംബം’ എന്ന വിഷയം നിലമ്പൂര്‍ അമല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. എം.ഉസ്മാന്‍ അവതരിപ്പിച്ചു.

sameeksha-malabarinews

ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. റോസ് മേരി, പ്രൊഫ. പി.എം.നജീബ്, ഡെ.മാസ്മീഡിയ ഓഫീസര്‍മാരായ കെ.പി.സാദിഖ് അലി, പി.രാജു, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പി.കെ.സുബൈറുല്‍ അവാന്‍, ഇ.എം.ഇ.എ. കോളെജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി പ്രൊഫ. കെ.ഹംസ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!