Section

malabari-logo-mobile

മലയാളനാടകവേദിയിലെ മൂടിവെക്കപ്പെട്ട സത്യങ്ങള്‍ -2

HIGHLIGHTS : പൂണൂലിലും,മന്ത്രങ്ങളിലുംനാടകവേദി. ശ്രീജിത്ത്‌ പോയില്‍കാവ്

 ശ്രീജിത്ത്‌ പോയില്‍കാവ്

പൂണൂലിലും,മന്ത്രങ്ങളിലുംനാടകവേദി.


നമ്പൂതിരിനാടകങ്ങള്അന്നും,ഇന്നും….
കഴിഞ്ഞ ലക്കത്തെ പ്രതികരണങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും നന്ദി.കഴിഞ്ഞ ലക്കത്തിലെ ഒരു തെറ്റ് പറഞ്ഞു കൊണ്ട് തുടങ്ങാം.ഒന്നാം ഇട്ഫോകിനു ജോസ് ചിറമലിന്റെ മുദ്രരാക്ഷസം എന്ന നാടകം ആണ് അവതരിപ്പിച്ചത്.തെറ്റുകളില്‍ സുഹൃത്തുക്കള്‍ ക്ഷമിക്കുമല്ലോ.
ഇനി ഒരു കഥ പറയാന്‍ പോകുകയാണ്.ചില നമ്പുതിരി നാടകങ്ങളുടെ കഥ.കേരളത്തില്‍ നമ്പുതിരി നാടകങ്ങളുടെ തുടക്കം  ഇരുപതുകളുടെ അവസാനത്തില്‍ ആണ്.അന്ന് അപ്ഫന്‍മാരുടെ സാമൂഹ്യ ബോധം ആണ് സാമൂഹ്യ നവോത്ഥാന ചിന്തകള്‍ ആരംഭിക്കുന്നത്.(അപ്ഫന്‍മാര്‍ എന്ന ഇല്ലതെ മൂത്ത നമ്പുതിരി മാര്‍ വേളി കഴിക്കാന്‍ പാടില്ല)സ്വന്തം ജീവിതത്തില്‍ ഒരു പെണ്ണ് വേണ്ടതിന്റെ അനിവാര്യത മനസിലാക്കിയ അപ്ഫന്‍മാര്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുക ആയിരിന്നു. പിന്നെ ഇല്ലങ്ങളില്‍ പതുങ്ങി ഇരുന്നാല്‍ സാംസ്‌കാരിക മേഖല അധമന്‍മാര്‍ കൊണ്ട് പോകും എന്ന ചിന്തയും ഇല്ലങ്ങളെ  അസ്വസ്ഥമാക്കി. അങ്ങിനെ ആണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം വി ടി എഴുതുന്നത്‌. ആ നാടകത്തിന്റെ റിഹേഴ്‌സല്‍ കണ്ട ഒരാളുടെ അനുഭവം പറയാം.നാടകം പരിശീലിക്കാന്‍ ഇവര്‍ രാവിലെ ഒത്തുകൂടും ഒന്ന് മുറുക്കി വെടിപറഞ്ഞു
ഉച്ചയാവും.ഉച്ചയായാല്‍ പിന്നെ ഊണ് കഴിച്ചവാം അന്ന് വല്ല്യനമ്പുതിരി പറയും.പിന്നെ പന്ത്രണ്ട്‌ വിഭവങ്ങളും കൂട്ടി ഊണ്. അത് കഴിഞ്ഞാല്‍ ഉച്ച ഉറക്കം.ഉറക്കം കഴിഞ്ഞു “ഇനിയൊന്നു തേച്ചു കുളിച്ചവാം നാടകം” കുളി കഴിമ്പോഴേക്കും വൈകുന്നേരം ആവുമത്രേ പിന്നെ ഒന്ന് നാടകം വായിക്കും, പിന്നെ ദീപാരാധന. അത് കഴിഞ്ഞാല്‍ ഏതോ കഥകളി കാണാന്‍ അടുത്ത അമ്പലത്തിലേക്ക്.
ഇതായിരിന്നു അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ റിഹേഴ്സല്‍ പ്രോസസ്സ്. അതി സുന്ദരമായ പ്രയാസങ്ങള്‍ ഇല്ലാത്ത നാടകം.അതിനു ശേഷം ഉണ്ടായ ഋതുമതിയും,മറക്കുടക്കുള്ളിലെ മഹാ നരകവും അല്ലാം ഇത്തരത്തില്‍ അതി “കഠിന” മായ റിഹേഴ്‌സല്‍ പ്രോസസിലൂടെ ആണ് കടന്നു വന്നത്.  ഇങ്ങനെ തുടങ്ങുന്നു ബ്രാഹ്മണ നാടക വേദിയുടെ മഹത്തായ ചരിത്രം. അങ്ങിനെ ആധുനികരായ നമ്പുതിരികുട്ടികള്‍ നാടകം പഠിക്കാന്‍ തിരുമാനിച്ചു.
നാടക സ്കൂളില്‍ പഠിച്ചു. നാടക വേദിയില്‍ അവര്‍ സജീവമായി. ഒരു പ്രശസ്ത നമ്പുതിരി സംവിധായകന്‍ തൊഴിലാളികളെ വെച്ച് നാടകം ചെയ്തു. ആദ്യ അവതരണത്തിന് ശേഷം ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു ഈ തൊഴിലാളികളായ നടന്മാരോടും “നിങ്ങള്‍ എന്തിനാ നാടകം ചെയ്യുന്നത് എന്ന്”? അവരുടെ ഉത്തരം ലളിതം.”പകല് മൂപ്പരെ പാടത്തു പണിയെടുത്താല് പതിനഞ്ചു ഉറിപ്പിക കിട്ടും രാത്രി നാടകത്തില്‍ അഭിനയിച്ചാലും പതിനഞ്ചു ഉറിപ്പിക” കിട്ടും. ഈ ലളിതമായ വിശദീകരണം ആയിരിന്നു ആ തൊഴിലാളികളുടെത്. ഇത്തരത്തില്‍ വികസിച്ചതാണ് കേരളത്തിലെ നമ്പുതിരി നാടകവേദി. വി ടി യുടെ നാടകത്തിനും എം ആര്‍ ബി യുടെ നാടകത്തിനും ശേഷം നമ്പുതിരിമാര്‍ക്കുള്ളിലെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നതിനാല്‍ പിന്നെ യോഗക്ഷേമ സഭ നാടകം ചെയ്തില്ല. നാടകത്തിലും നല്ലത് കഥകളി ആണെന്ന് തിരിച്ചറിഞ്ഞതവാം അവര്‍.
നമ്പുതിരിനാടകങ്ങള്ഇന്ന്
ശിവകരന്‍ എന്നൊരു നാടകക്കാരന്‍ ഉണ്ടായിരിന്നു. ആത്മഹത്യ ചെയ്തു. ആയാലും ബ്രാഹ്മണന്‍ ആയിരിന്നു . ഒടുവില്‍ എല്ലാ നമ്പുതിരിമാരും കയ്യൊഴിഞ്ഞപ്പോളാണ്‌ ശിവകാരന്‍ തീവണ്ടിക്കു മുന്‍പില്‍ പതഞ്‌ജലി മുദ്രയോടെ ജീവത്യാഗം ചെയ്യുന്നത്.ശിവകരനെ ഇന്ന് ഒരു നമ്പുതിരി നാടകക്കാരും ഓര്‍ക്കുന്നില്ല.ശിവകരനെ സ്മരിച്ചു കൊണ്ട് പറയട്ടെ ബ്രാഹ്മണ്യം ഒരു മാനസിക അവസ്ഥയാണ്. നാടക റിഹേഴ്‌സല്‍ ക്യാമ്പുകളില്‍ ഹിന്ദുത്വം പ്രചരിപ്പിക്കുന്ന ഒരു മാനസിക അവസ്ഥ. ഇതു പലപ്പോഴും ആര്‍എസ്എസും, വിശ്വഹിന്ദു പരിഷത്തിനും പ്രചാരണം നല്‍കുന്ന ഒരു തരം നാടക പ്രവര്‍ത്തനം.ഈ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സവര്‍ണ കലാരൂപങ്ങളുടെ കൂട്ടുപിടിച്ചാണ് ഇവിടെ നടക്കുന്നത്. തൃശ്ശൂരിലെ നാടക സൗഹൃദം അവതരിപ്പ രാമകഥ എന്ന നാടകം കണ്ടപ്പോള്‍ ഇത്തരത്തിലുള്ള ഒരു അജണ്ട തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന ലേഖകന് തോനിയത് ഇതു കൊണ്ടാവാം.
നാടകവേദിയില്‍ ജാതി ഇല്ല മതം ഇല്ല എന്നൊക്കെ പറയുന്ന ഇവിടത്തെ സവര്‍ണര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഇത്തരത്തിലുള്ള ഫാസിസ്റ്റ് അജണ്ടകളാണ്. പലപ്പോഴും പൂണൂല് പൊട്ടിച്ചു എന്ന് പറയുന്ന ബ്രാഹ്മണന്മാര് ചെയ്യുന്ന നാടകങ്ങള്‍ ഹിന്ദു രംഗബിംബങ്ങള്‍ കൊണ്ട് നിറയുന്നത് നമ്മള്‍ കാണാറുണ്ട്. ഈ അടുത്ത കാലത്ത് ഉണ്ടായ ചില നാടകങ്ങള്‍ ഇതിനു മികച്ച ഉദാഹരണങ്ങള്‍ ആണ്. ഇതിനൊപ്പം ഇത്തരം നാടകപ്രവര്‍ത്തകാരുടെ പേരുകള്‍ ശ്രദ്ധിക്കാം ബ്രാഹ്മണ്യം പൂര്‍ണമായും വിട്ടു എന്നു പറയുന്ന ഇവര്‍ പേരിനൊപ്പം സ്വന്തം മനകളുടെ പേരുകള്‍ അല്ലെങ്ങില്‍ ഹിന്ദുത്വം വിളംബരം ചെയ്യുന്ന വാലുകള്‍ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. സഹ്യന്റെ മകന്‍ എന്ന നാടകം മുതല്‍ രാമകഥ എന്ന നാടകം വരെ ഇത്തരം ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതായിരിന്നു.
ഇനി ഇവര്എങ്ങോട്ട്‌?
ഇനി ഇവര് യാത്ര ചെയ്യാന്‍ പോകുന്നത് അപകടകരമായ ഹിന്ദുത്വ അജണ്ടാകളിലേക്ക് ആണ്. സംസ്കൃത നാടകങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന സവര്‍ണത ആണ് ഇനി നടക്കുക. സെകുലര്‍ എന്ന കപടത സവര്‍ണ ഇടങ്ങളിക്ക് മലയാള നാടകവേദിയെ തള്ളി വിടും എന്നത് ഉറപ്പാണ്‌.ഇതിനെ പ്രതിരോധിക്കാന്‍ ആരാണ് മുന്നോട്ടു വരേണ്ടത്.

sameeksha-malabarinews

 

സൗന്ദര്യചിന്തകളിലെസവര്ണത. പ്രശസ്തതമിഴ്ദളിത്നാടകരചയിതാവ്കെഗുണശേഖരന്‍,പ്രളയന്എന്നിവരുമായിഒരുസംഭാഷണം.അടുത്തലക്കത്തില്വായിക്കുക.

 

 

കൊട്ടിയടക്കപെട്ട തിരശീലകള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!