Section

malabari-logo-mobile

റോഡിലെ താരം ബിഎംഡബ്ലിയു എക്‌സ്1 റിവ്യൂ

HIGHLIGHTS : വാഹനപ്രേമികളുടെ മനം കവര്‍ന്ന്... നിരത്തിലെ രാജാവായി കടന്നുവന്നിരിക്കുന്ന

വാഹനപ്രേമികളുടെ മനം കവര്‍ന്ന്… നിരത്തിലെ രാജാവായി കടന്നുവന്നിരിക്കുന്ന ഈ താരം മാറ്റാരുമല്ല കേട്ടോ നമ്മുടെ കിടിലന്‍ ബിഎംഡബ്ലിയു എക്‌സ്1 റിവ്യൂ തന്നെ. ഏതൊരു കാര്‍ പ്രേമിയുടെയും മനം കവരുന്നതരത്തില്‍ തന്നെയാണ് ഈ എക്‌സ്1 റിവ്യൂവും രംഗപ്രവേശനം നടത്തിയിരിക്കുന്നത്.

ഒരു പെട്രോള്‍ പതിപ്പും രണ്ട് ടീസല്‍ പതിപ്പുകളുമായണ് ബിഎംഡബ്ലിയു എക്‌സ്1 റിവ്യൂവിനുള്ളത്.

sameeksha-malabarinews

കൂടാതെ 2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും  8.5 – 11.2കിമി മൈലേജ് നല്‍കുന്നുണ്ട്. ആള്‍ വീല്‍ ഡ്രൈവാണിത്. എല്ലാ മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. കൊച്ചി എക്സ്ഷോറൂമില്‍ 22,42,489 രൂപയാണ് പെട്രോള്‍ പതിപ്പിന്‍റെ വില.

രണ്ട് ഡീസല്‍ പതിപ്പുകളാണ് എസ്‍യുവിക്കുള്ളത്.  2 ലിറ്ററിന്‍റെ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് മോഡലുകള്‍ക്കും ഒരേ എന്‍ജിനാണുള്ളത്.

ഈ എന്‍ജിന്‍ 10.5 – 15.24 മൈലേജ്  നല്‍കുന്നു. ഡീസല്‍ ബേസ് വേരിയന്‍റിന്  24,42,711 രൂപയാണ് വില വരുന്നത്.  അതെസമയം ടോപ് വേരിയന്‍റിന് 30,43,378 രൂപയാണ് വിലവരുന്നത്.

1995 സിസിയുടെ പെട്രോള്‍ എന്‍ജിന്‍ 150 കുതിരകളുടെ ശേഷിയുള്ളതാണ്. 3600 ആര്‍പിഎമ്മില്‍ 200 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്. 10-4 സെക്കന്‍ഡുകളില്‍ 100 കിമി ദൂരം പിടിക്കാന്‍ ഈ എന്‍ജിന് കഴിയുന്നു എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌.

ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്‍ഡ് 16 വാല്‍വ് ഡീസല്‍ (കോമണ്‍ റെയില്‍) എന്‍ജിനാണ് എക്സ് വണ്ണിന്‍റേത്. 3000 ആര്‍പിഎമ്മില്‍ 177 കുതിരകളുടെ ശക്തി പകരാന്‍ എന്‍ജിന് കഴിയുന്നു. 1750 ആര്‍പിഎമ്മില്‍ 350 എന്‍ എം എന്ന കരുത്തുറ്റ ടോര്‍ക്ക് നിലയും ഡീസല്‍ എന്‍ജിനുണ്ട്. 100 കിമി ദൂരം പിടിക്കാന്‍ എന്‍ജിനെടുക്കുന്ന സമയം വെറും 8.3 സെക്കന്‍ഡാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!