Section

malabari-logo-mobile

അധ്യാപക പാക്കേജ്: 295 പേര്‍ക്ക് ആനുകൂല്യം

HIGHLIGHTS : മലപ്പുറം: അധ്യാപക പാക്കേജില്‍

മലപ്പുറം: അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി 295 ആധ്യാപകര്‍ക്ക് ശബളവും ആനുകൂല്യവും നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവിധ കാരണങ്ങളാല്‍ 2006 മുതല്‍ ശബളം ലഭിക്കാതിരുന്ന ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പാക്കേജില്‍ ഉള്‍പ്പെടുത്തി 2011 ജൂണ്‍ ഒന്നു മുതല്‍ നിയമനം അംഗീകരിച്ച് ശബളവും ആനുകൂല്യവും നല്‍കിയത്.
1997 മുതല്‍ സംരക്ഷണ ആനുകൂല്യമില്ലാതെ സ്‌കൂളുകളില്‍ നിന്നും തസ്തികയില്ലാതെ പുറത്ത് പോകേണ്ടിവന്ന 107 അധ്യാപകര്‍ക്കും ശബളവും ആനുകൂല്യവും നല്‍കുന്നതിനുള്ള സാഹചര്യമൊരുക്കി. ഇവര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കി എസ്.എസ്.എയുടെ ക്‌ളസ്റ്റര്‍ റിസോഴ്‌സ് സെന്ററുകളില്‍ കോഡിനേറ്റര്‍മാരായി നിയമിക്കുകയാണ് ചെയ്തത്.

അധ്യാപക പാക്കേജിന്റെ ഭാഗമായി സ്‌കൂളുകളിലെ സമഗ്ര വിവരവും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ ടീച്ചേഴ്‌സ് പാക്കേജ് എന്ന വെബ് സൈറ്റില്‍ ജില്ലയുടെ സ്‌കൂളുകളിലെ തസ്തികകള്‍, കുട്ടികളുടെ എണ്ണം തുടങ്ങിയവ രേഖപ്പെടുത്തിയതും അധ്യാപകര്‍ക്ക് ആശ്വാസമായി. മദ്രസ നവീകരണ ഫണ്ടായി 6.14 കോടി ഒന്നാം ഗഡു നല്‍കിയതും ഈ കാലഘട്ടത്തിലാണ്.

sameeksha-malabarinews

ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തോട്ടാകെയുള്ള മുസ്ലീം-ക്രിസ്റ്റന്‍ സമുദായങ്ങളിലെ ബി.പി.എല്‍ വിഭാഗത്തിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠന മേശയും കസേരയും കൊടുക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടതും 2011-12 ലാണ.് ഇതുപ്രകാരം ഫര്‍ണിച്ചര്‍ വിതരണം ഇപ്പോഴും തുടരുന്നുണ്ട്. സിഡ്‌കോയാണ് ആവശ്യമായ ഫര്‍ണിച്ചര്‍ അനുവദിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പി.എസ്.സി മുഖേന 1093 അധ്യാപകരെയും അനധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ 10 വരെയുള്ള 7,38,655 വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പുകളിലായി 2011-12 ല്‍ 1.69 കോടി നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!