Section

malabari-logo-mobile

റെയ്ല്‍വേ ഓവര്‍ബ്രിഡ്ജ് മുറിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വഴിനല്‍കിയത് വിവാദമാകുന്നു.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കാരുടെ

പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കാരുടെ ചിരകാലാഭിലാഷമായ റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകാനിരിക്കെ ഓവര്‍ബ്രിഡ്ജ് അപാകതകള്‍ ഏറെ ചര്‍ച്ചയാകുന്നു.

ഓവര്‍ബ്രിഡ്ജ് കടലുണ്ടി റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓവര്‍ബ്രിഡ്ജിന്റെ കൈവരി മുറിച്ച് റോഡ് നിര്‍മിച്ചത് മലബാറിന്യൂസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അനുമതി ലഭിച്ച ശേഷമാണെന്നാണ് ഈ വ്യക്തികളും, നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന എഞ്ചിനിയറും വ്യക്തമാക്കിയിരുന്നത്.

sameeksha-malabarinews

എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ യാതൊരനുമതിയുമില്ലാതെയാണ് സ്വകാര്യ വ്യക്തിക്ക് ഗുണം ലഭിക്കാന്‍ നിലവിലെ നിയമങ്ങള്‍ മറികടന്നാണ് വഴിനിര്‍മിച്ചതെന്നും ആരോപിച്ച് സിപിഐഎം പരപ്പനങ്ങാടി നെടുവ ലോക്കല്‍ കമ്മിറ്റികള്‍ ലരംഗത്തെത്തി.

അനധികൃതമായാണ് ഈ വഴി ഉണ്ടാക്കിയതെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് ലഭിച്ച തെളിവുകളില്‍ ഉണ്ടെന്നും സിപിഐഎം വ്യക്തമാക്കി.

നാടിന്റെ പൊതുആവശ്യമായ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ അനുവദിക്കില്ലെന്നും പൊതുജനങ്ങളെ അണിനിരത്തി വരും ദിനങ്ങളില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!