തൊഴ്ല്‍ പരിശീലന ഉദ്ഘാടനം അബ്ദുറബ്ബ് നിര്‍വ്വഹിച്ചു .

പരപ്പനങ്ങാടി : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍(ജെ.എസ്.എസ്) മലപ്പുറം, ജില്ലാ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളുമായി സഹകരിച്ച് നടത്തുന്ന തൊഴില്‍ പരിശീലനങ്ങളുടെ തിരൂരങ്ങാടി ബ്ലോക്ക്തല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30 ന് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്ന ചടങ്ങില്‍  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല ടീച്ചര്‍, തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ഹാജി, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അലിബാപ്പു മറ്റു ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top