Section

malabari-logo-mobile

രുചികൂട്ട്

HIGHLIGHTS : ഓംലെറ്റ് നൂഡില്‍സ്. ആവശ്യമുള്ള സാധനങ്ങള്‍ : നൂഡില്‍സ് - ഒരു പാക്കറ്റ്

ഓംലെറ്റ് നൂഡില്‍സ്.

ആവശ്യമുള്ള സാധനങ്ങള്‍ :

sameeksha-malabarinews

നൂഡില്‍സ് – ഒരു പാക്കറ്റ്

മുട്ട – മൂന്നെണ്ണം

പാല്‍ – 4 ടേബിള്‍ സ്പൂണ്‍
കാരറ്റ്,ബീന്‍സ,
ഉരുളകിഴങ്ങ്,സവാള് } എല്ലാം ഒരെണ്ണം വീതം കനംകുറച്ച് അരിഞ്ഞത്
വെളുത്തുള്ള്,ഇഞ്ചി പേസ്റ്റ്് – ഒരു ടീസ് പൂണ്‍
ചില്ലി ടൊമാറ്റോ സോസ് – 4 ടേബിള്‍ സ്പൂണ്‍
മല്ലിയില കൊത്തയരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക്‌പൊടി – അരടീസ്പൂണ്‍
എണ്ണ(റിഫൈന്‍ഡ് ഓയില്‍) – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം:

ചീനച്ചട്ടിയില്‍ അര ടീസ്പൂണ്‍ എണ്ണ ചൂടാക്കുക അതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റും സവാളയും ചേര്‍ത്ത്് പച്ചമണം മാറുനതുവരെ വഴറ്റുക. പിന്നീട് ബാക്കിയുള്ള പച്ചക്കറികളും ചേര്‍ത്ത് ഇളക്കി 5 മിനിറ്റ് ചെറു തീയില്‍ അടച്ചുവെച്ച് വേവിക്കുക. വേവിച്ച പച്ചക്കറിയിലേക്ക് അരക്കപ്പ് വെള്ളവും ഒഴിപ്പിച്ച് തിളപ്പിക്കുക ഈ തിളച്ച വെള്ളത്തിലേക്ക് ന്യൂഡില്‍സും അതിലെ മസാലപാക്കറ്റുംഇട്ട് വെള്ളം വറ്റുനത് വരെ തിളപ്പിക്കുക. ഇതിലേക്ക് ഓരോ സ്പൂണ്‍ പാല്‍ചേര്‍ത്ത് സാവധാനം യോജിപ്പിക്കുക. പിന്നീട് കുരുമുളക് പൊടി, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ എണ്ണപുരട്ടി അടിച്ചുപതപ്പിച്ച മുട്ട ചുട്ടെടുക്കുക. ഇങ്ങനെ ചുട്ടെടുക്കുന്ന ഓംലറ്റിന് മുകളില്‍ ടുമാറ്റോ ചില്ലി സോസ് പുരട്ടി ന്യൂഡില്‍സ് കൂട്ട് വിതറി ചുരുട്ടിയെടുക്കുക. മുട്ട അടിച്ചു വച്ചത് തീരുന്നതുവരെ ഇങ്ങനെ ഉണ്ടാക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!