കാലിക്കറ്റ് കിരീടം മമ്പാട് എംഇഎസിന്

മലപ്പുറം: കാല്‍പന്തു കളിയിലെ മലപ്പുറം പെരുമകാത്ത് മമ്പാട് എംഇഎസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ ഫൈനലില്‍ തൃശൂര്‍ കേരള വര്‍മ്മയെ തോല്‍പ്പിച്ചാണ് മമ്പാട് കിരീടം വീണ്ടെടുത്ത്.

ഞായറാഴ്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇഞ്ചിനിഞ്ച് പൊരുതി ടൈബ്രേക്കറിലാണ് മമ്പാട് വിജയിച്ചത്. ഇതുവരെ 5 തവണ മമ്പാട് എംഇഎസ് ചാമ്പ്യന്‍മാരായിട്ടുള്ളത്. 1991, 2001,2008,2010 വര്‍ഷങ്ങളിലാണ്.  2006 മുതല്‍ ഫൈനല്‍ കളിക്കുന്നു. കഴിഞ്ഞവര്‍ഷം കപ്പ് നേടിയ തൃശൂര്‍ കേരളവര്‍മ കോളേജിനെ ഫൈനലില്‍ തളയ്ക്കാനായതിന്റെ ആവേശത്തിലാണ് കളിക്കാരും പരിശീലകരും.

 വിജയികള്‍ക്ക് വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുസലാം ട്രോഫി വിതരണംചെയ്തു. കായികവകുപ്പ് മേധാവി ഡോ. വി പി സക്കീര്‍ഹുസൈന്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Share news
error: Content is protected !!
Scroll to Top