Section

malabari-logo-mobile

രാസായുധത്തില്‍ നിന്നും രക്ഷ നേടാന്‍ സിറിയയില്‍ മുഖമൂടി നിര്‍മ്മിക്കുന്നു

HIGHLIGHTS : രാസായുധ പ്രയോഗത്തില്‍ നിന്നും രക്ഷ നേടാനായി സിറിയക്കാര്‍

രാസായുധ പ്രയോഗത്തില്‍ നിന്നും രക്ഷ നേടാനായി സിറിയക്കാര്‍ മുഖംമൂടി നിര്‍മ്മിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ രാസായുധ പ്രയോഗത്തില്‍ 1,400 പേരാണ് കൊല്ലപെട്ടത്. ഇതേ തുടര്‍ന്നാണ് ഇവിടത്തുകാര്‍ സ്വന്തമായി മുഖംമൂടി നിര്‍മ്മിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ഏതുസമയത്തും തങ്ങളുടെ ജീവനെടുക്കാന്‍ പാകത്തില്‍ വന്നു പതിക്കാവുന്ന രാസായുധത്തില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു ചെറിയ ശ്രമമെന്ന നിലക്കാണ് ഇവര്‍ മുഖം മൂടികള്‍ നിര്‍മ്മിക്കുന്നത്. ഇനിയൊരു രാസായുധത്തെ കൂടി നേരിടാന്‍ ത്രാണിയില്ലാത്ത ഇവിടത്തെ ജനങ്ങള്‍ സ്വയം രക്ഷക്കായി പുതിയ മാര്‍ഗ്ഗമെന്ന നിലയിലാണ് ഈ മുഖം മൂടി നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്.

200 മുതല്‍ 300 മുഖമൂടികള്‍ വരെയാണ് ഒരു ദിവസം ഇവിടെ നിര്‍മ്മിക്കുന്നത്. കോട്ടണ്‍, കല്‍ക്കരി എന്നിവ ഉപയോഗിച്ചാണ് മുഖം മൂടികള്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഇവര്‍ നിര്‍മ്മിക്കുന്ന ഈ മുഖമൂടികള്‍ സൗജന്യമായി ഈ പ്രദേശത്തുള്ളവര്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ ഏറെ ആവശ്യമുള്ളതിനാലും സാമ്പത്തിക ചെലവ് ഉള്ളതിനാലും മറ്റാരും സഹായിക്കാനില്ലാത്തതിനാലും പ്രദേശ വാസികള്‍ മനസ്സറിഞ്ഞ് നല്‍കുന്ന സംഭാവനകള്‍ മാത്രമാണ് മുഖംമൂടി നിര്‍മ്മാണത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!