Section

malabari-logo-mobile

മുസാഫറ നഗര്‍ കലാപത്തില്‍ ബിജെപി,കോണ്‍ഗ്രസ്സ്, ബിഎസ്പി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

HIGHLIGHTS : ഉത്തര്‍പ്രദേശത്തിലെ മുസാഫറ നഗര്‍ കലാപത്തില്‍

ഉത്തര്‍പ്രദേശത്തിലെ മുസാഫറ നഗര്‍ കലാപത്തില്‍ ആക്രമണത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുസാഫറ നഗര്‍ കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 40,000 ത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തിരുന്നു.

ബിഎസ്പി നേതാക്കളായ ഖ്വാദിര്‍ റാണ, ജമീല്‍ അഹമ്മദ്, ന്യൂര്‍ സലിം റാണ, ബിജെപി നേതാവായ സംഗീത് സോം, കോണ്‍ഗ്രസ്സ് നേതാവ് സൈദുസ്മാന്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാജ വീഡിയോ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ച് കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇവരുടെ അറസ്റ്റ് ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

sameeksha-malabarinews

കഴിഞ്ഞ ആഗസ്റ്റ് 27 നാണ് ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയില്‍ സാമുദായിക കലാപം പൊട്ടിപുറപ്പെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!