Section

malabari-logo-mobile

രാജീവ് ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ 12-ാം ക്ലാസ് പാസ്സായി

HIGHLIGHTS : വെല്ലൂര്‍ : രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കുറ്റത്തിന് വിധിക്കപ്പെട്ട്

വെല്ലൂര്‍ : രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കുറ്റത്തിന് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളനും മുരുകനും തമിഴ്‌നാട് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മിന്നുന്ന വിജയം. പേരറിവാളനും (41), മുരുകനും(43) യഥാക്രമം 91% വും 81 വും മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പേരറിവാളന് 1200 ല്‍ 1096 മാര്‍ക്ക് ലഭിച്ചപ്പോള്‍ മുരുകന് 933 മാര്‍ക്കും ലഭിച്ചു.
ഇരുവരും വെല്ലൂര്‍ ജയിലിനകത്തുള്ള സെന്ററിലാണ് പരീക്ഷയെഴുതിയത്. ജയിലിലെ സെന്ററില്‍ 8 പേരാണ് പരീക്ഷ എഴുതിയത്.

. എല്ലാവരും ജയിച്ചതായി ജയിലധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇവരുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി ഇവരുടെ കൂട്ടുപ്രതി നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

1991 മെയ് 21 നായിരുന്നു രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീ പരമ്പത്തൂരില്‍ വച്ച് എല്‍ ടി ടി ഇയുടെ ആത്മഹത്യ സ്‌ക്വാഡിലുള്ളവര്‍ വധിച്ചത്. നാടിനെ നടുക്കിയ ആ ദുരന്തത്തിന് 21 വര്‍ഷം കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!