Section

malabari-logo-mobile

യാമിനി വഴങ്ങിയില്ല;ഗണേശന്‍ രാജിവെച്ചേക്കും.

HIGHLIGHTS : തിരു: ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ വനം മന്ത്രി ഗണേശ്കുമാറിനെ

തിരു: ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ വനം മന്ത്രി ഗണേശ്കുമാറിനെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അവസാനശ്രമവും പാളുന്നു. ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ഗണേശന്‍ തന്റെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുക്കുന്നുണ്ട്.

രാജി സംബന്ധിച്ച അവസാന തീരുമാനം നാളെയുണ്ടാകുമെന്നാണ് അ

sameeksha-malabarinews

റി

യുന്നത്. ഗണേശനെ രക്ഷിക്കാനായി ഗണേശന്റെ ഭാര്യ യാമിനി തങ്കച്ചിയെ കൊണ്ട് ഗണേശനെ ന്യായീകരിച്ച് പത്ര സമ്മേളനം നടത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാളിയതോടെയാണ് മുഖ്യമന്ത്രിക്ക് മന്ത്രിയെ കൈവിടേണ്ടി വന്നിരിക്കുന്നത്.
യാമിനിതങ്കച്ചി ഇതിന് കൂട്ടാക്കിയില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനിരിക്കുകയാണെന്നാണ് അടുത്ത കുടുംബങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കാമുകി ഭര്‍ത്താവ് മന്ത്രിയുടെ കഴുത്തിന് കുത്തിപ്പിടിച്ചതിന് യാമിനി സാക്ഷിയായിരുന്നത്രെ. ഇതിന്റെ പേരില്‍ വീട്ടില്‍ കലഹമുണ്ടാവുകയും യാമിനിക്ക് ദേഹോപദ്രവം ഏല്‍ക്കുകയും ചികില്‍സ തേടുകയും ചെയ്തിരുന്നതായാണ് കുടുംബാംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

മന്ത്രിസഭയ്ക്ക് കനത്ത നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതിരോധിക്കേണ്ട ചീഫ് വിപ്പ് തന്നെ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

ഗണേശനൊപ്പം പി.സി. ജോര്‍ജ്ജിനെതിരെയും നടപടി വേണമെന്ന് ആവശ്യമുയര്‍ന്നാല്‍ അത് നടത്തിക്കൊടുക്കാനുള്ള ഭൂരിപക്ഷത്തിലല്ല മന്ത്രിസഭയുടെ നിലനില്‍പ്പ്. ഇതിനാല്‍ ഗണേശനെ കൈയ്യൊഴിഞ്ഞ് പി.സി. ജോര്‍ജ്ജിനെ നിലനിര്‍ത്താനാണ് സാധ്യത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!