ഐപിഎല്‍ ഫ്രാഞ്ചൈസി; പ്രീതി സിന്റയെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടി പ്രീതി സിന്റയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പതിനൊന്ന് മണിക്കൂറാണ് ഉദ്യോഗസ്ഥര്‍ പ്രീതിയെ ചോദ്യം ചെയ്തത്. ഐ പി എല്‍ ഫ്രാഞ്ചൈസി കിങ്‌സ് ഇലവന്‍ പഞ്ചാബിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രീതി പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തിയതായി ഉദ്യാഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രീതിയെ കൂടാതെ കരണ്‍ പോള്‍, വ്യവസായി മൊഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവരും മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളാണ്.

Share news
error: Content is protected !!
Scroll to Top