Section

malabari-logo-mobile

മൃതദേഹം നാട്ടിലെത്തിക്കല്‍; തീരുമാനം പുനഃപരിശോധിക്കണം

HIGHLIGHTS : ദോഹ: വിദേശത്ത് മരിക്കുന്ന വ്യക്തികളുടെ മൃതദേഹമോ ചിതാഭസ്മമോ വിമാനത്തില്‍

ദോഹ: വിദേശത്ത് മരിക്കുന്ന വ്യക്തികളുടെ മൃതദേഹമോ ചിതാഭസ്മമോ വിമാനത്തില്‍ കയറ്റണമെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്കണമെന്ന എയര്‍ ഇന്ത്യ അധികൃതരുടെ സര്‍ക്കുലര്‍ പ്രവാസി സമൂഹത്തോടുള്ള ക്രൂരമനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കേരള ദേശീയ വേദി പ്രസിഡന്റ് അബ്ദുല്‍ സലാം കോഞ്ചാടത്ത് അഭിപ്രായപ്പെട്ടു. 30 കിലോ ബാഗേജ് 20ആക്കി ചുരുക്കിയ കടുത്ത തീരുമാനവും പുനഃപരിശോധിക്കണമെന്ന് കേരള ദേശീയ വേദി അധികൃതരോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായി അബ്ദുല്‍ സലാം കോഞ്ചാടത്ത് (പ്രസി), മുഹമ്മദ് ചാവക്കാട്, മുഹമ്മദ് ഷമീര്‍ (വൈസ് പ്രസി), പി പ്രകാശന്‍ കണ്ണൂര്‍ (ജന സെക്ര), ശാഹുല്‍ മന്ദലാംകുന്ന്, ഉമ്മര്‍ മലപ്പുറം (ജോ സെക്ര), അഷറഫ് തറയില്‍ മലപ്പുറം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!