Section

malabari-logo-mobile

ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു; ചെട്ടിപ്പടിയില്‍ ബൈക്ക് യാത്രികരായ ഉപ്പയും മകളും മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട്

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ ഉപ്പയും മകളും അതിദാരുണമായി കൊല്ലപ്പെട്ടു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശികളായ അയ്യനാരി അബ്ദുറഹിമാന്‍(57), മകള്‍ റോഷ്‌ന(21) എന്നിവരാണ് മരിച്ചത്.

പരപ്പനങ്ങാടിയില്‍ നിന്ന് വള്ളിക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ടാങ്കര്‍ലോറി മറികടക്കുന്നതിനിടയില്‍ ബൈക്ക് ഗട്ടറില്‍ വീണ് ഇരുവരും ലോറിയുടെ പിന്‍ ചക്രത്തിനടിയിലേക്ക് പതിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ ചെട്ടിപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചായിരുന്നു അപകടം നടന്നത്.

sameeksha-malabarinews

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഒരുമണിക്കൂറോളം പരപ്പനങ്ങാടി കോഴിക്കോട് റോഡുപരോധിച്ചു.

ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡുപരോധിക്കുന്നു.  നാലുമണിയോടെയാണ് അപകടം നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!