Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കു മോന്‍ ജേക്കബ് രാജി വെച്ചു

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധയേനായ മുഖ്യമന്ത്രിയുടെ

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധയേനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കു മോന്‍ ജേക്കബ് രാജിവെച്ചു. കേസുമായി ബന്ധപെട്ട് അനേ്വഷണസംഘം ജിക്കുവിനെയും മുഖ്യമാന്ത്രിയുടെ ഗണ്‍മാന്‍ സലീം രാജീനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ജിക്കുവിന് സരിത എസ് നായരുമായുള്ള ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു.

തട്ടിപ്പു കേസില്‍ ജിക്കുവിനെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് ജിക്കുവിന്റെ രാജി.

sameeksha-malabarinews

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജിനെ ഇന്നലെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഡിജിപി ഹേമചന്ദ്രന്റെ അനേ്വഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സലീം രാജിനെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പനെയും ഗണ്‍മാനെയും പുറത്താക്കിയിരുന്നു. ജിക്കു നൂറിലധികം തവണ സരിത എസ് നായരുമായി ഫോണില്‍ ബന്ധപ്പെട്ടതായി അനേ്വഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!