Section

malabari-logo-mobile

മാവേലിയെത്തി ; ഓണപ്പൂക്കളവും സദ്യയുമൊരുക്കി നാടെങ്ങും ആഘോഷം.

HIGHLIGHTS : പരപ്പനങ്ങാടി/തിരൂര്‍: നന്മയുടെയും സാഹോദര്യത്തിന്റെയും

പരപ്പനങ്ങാടി/തിരൂര്‍: നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. നാടെങ്ങും ക്ലബ്ബുകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നിരവധി വ്യത്യസ്തമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

പരപ്പനങ്ങാടി ‘പുറപ്പാട്’ നടത്തിയ ഓണാഘോഷ പരിപാടികള്‍ എഴുത്തുകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ബിഇഎംഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഓണത്തെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു. നൂറുകണക്കിനാളുകള്‍ക്ക് ഓണസദ്യയും ഒരുക്കി.

sameeksha-malabarinews

തിരൂരില്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ക്ക് ആര്‍ഡിഒ കെ ഗോപാലന്‍, ഡിവൈഎസ്പി കെ സലീം എന്നിവര്‍ നേതൃത്വം നല്‍കി. പൂക്കളമത്സരവും, മൈലാഞ്ചിയിടല്‍ മത്സരവും നടന്നു. ഓലക്കുട ചൂടിയെത്തിയ മാവേലിയും പുലികളുമിറങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

തിരൂരങ്ങാടിയില്‍ ബാലസംഘം ഓണാഘോഷത്തിന്റെ ഭാഗമായി തൃക്കുളം ജിയുപി സ്‌കൂളില്‍ സംഘടിപ്പിച്ച പൂക്കളമത്സരത്തില്‍ കരിപറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനത്തെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!