Section

malabari-logo-mobile

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

HIGHLIGHTS : കണ്ണൂര്‍ : കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം.

ണ്ണൂര്‍ : കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 14 പേരുടെ നില ഗുരുതരമാണ്. 25 വീടുകളിലേക്ക് തീപടര്‍ന്നു. 10 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.  നിരവധി വാഹനങ്ങള്‍്ക്കും തീപിടിച്ചിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച ലോറി മറിയുകയായിരുന്നു.  തുടര്‍ന്ന് ലോറിക്ക് തീപിടിച്ചു.

sameeksha-malabarinews

തീപൊള്ളലേറ്റ 14പേരുടെ നില അതീവ ഗുരുതരമാണ്.  റസാഖ്, റമീസ്, രമ, കുഞ്ഞികൃഷ്ണന്‍, പ്രമോദ്, ലത, ആയിഷു, റീന, ദേവി, പ്രസാദ്, വിനീത, ഹനന്‍ എന്നിവരെയാണ്  പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

അപകടം നടന്ന ചാല ബൈപ്പാസ് വഴിയുള്ള ഗതാഗതം ഇരുഭാഗത്തും ബ്ലോക്ക് ചെയ്തരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!